ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്താന്‍ സംവിധാനം; കരാറില്‍ ഒപ്പുവെച്ച് ഒമാന്‍

ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്താന്‍ സംവിധാനം; കരാറില്‍ ഒപ്പുവെച്ച് ഒമാന്‍

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സംവിധാനം സ്ഥാപിക്കാനുള്ള കരാറില്‍ ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ഒപ്പുവെച്ചു. സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ ഇത്തരമൊരു സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന ലോകത്തില ആദ്യ വിമാനത്താവളമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം മാറും. ജര്‍മന്‍ കമ്പനിയായ ആരോണിയ എജിയും ആര്‍ ആന്‍ഡ് എന്‍ ഖിംജി എല്‍എല്‍സിയും ചേര്‍ന്നാണ് സംവിധാനമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒമാന്‍ എയര്‍പോര്‍ട്ട്‌സ് സിഇഒ അയ്മന്‍ ബിന്‍ അഹമ്മദ് അല്‍ ഹൊസ്‌നിയും രമേഷ് കിംജിയും ഒപ്പുവെച്ചു.

വിമാനങ്ങളുടെ ലാന്റിംഗും ടേക്ക് ഓഫും സുരക്ഷിതമാക്കാനും വിമാനത്താവള പരിസരത്തെ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്.

Other News in this category



4malayalees Recommends