ഈ മാസം 23ന് ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം; ഓഫര്‍ റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ട്

ഈ മാസം 23ന് ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം; ഓഫര്‍ റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ട്

റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ട് ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ ഈ മാസം 23ന് സൗജന്യ പ്രവേശനം അനുവദിക്കും. ഒമാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വസിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും ഇതേ ദിവസം മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം അനുവദിക്കാറുണ്ട്. ആഴ്ചയിലെ ഏഴ് ദിവസവും നാഷണല്‍ മ്യൂസിയം തുറന്ന് പ്രവേശിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ പ്രവേശന സമയം. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറന്ന് ആറ് മണിക്ക് അടയ്ക്കും. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു ഒമാന്‍ റിയാലാണ് പ്രവേശന ഫീസ്. വിനോദ സഞ്ചാരികളില്‍ നിന്ന് അഞ്ച് ഒമാന്‍ റിയാല്‍ ഫീസായി ഈടാക്കും.

Other News in this category



4malayalees Recommends