ഒരു വര്‍ഷം കൊണ്ട് ഒമാന്‍ വിട്ടത് 65,000ത്തിലധികം പ്രവാസികള്‍; ഒമാനിവല്‍ക്കരണ നയത്തിന്റെ പ്രത്യാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍

ഒരു വര്‍ഷം കൊണ്ട് ഒമാന്‍  വിട്ടത് 65,000ത്തിലധികം പ്രവാസികള്‍; ഒമാനിവല്‍ക്കരണ നയത്തിന്റെ പ്രത്യാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍

2018 മേയ് മാസത്തിനും 2019 മേയ് മാസത്തിനുമിടയിലുള്ള കാലയളവില്‍ ഒമാന്‍ വിട്ടത് 65,000ത്തിലധികം പ്രവാസികള്‍. ഒമാനിവല്‍ക്കരണ നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പകുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. ആകെ 65,397 പ്രവാസികളാണ് ഇക്കാലയളവില്‍ ഒമാന്‍ വിട്ടത്. ഇതോടെ ഒമാനിലെ പ്രവാസികളുടെ എണ്ണം 2,017,432ലേക്ക് താഴ്ന്നു. ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും ഇക്കാലയളവില്‍ കുറവ് വന്നിട്ടുണ്ട്. 2018 മേയില്‍ 1,854,880 തൊഴിലാളികള്‍ ഉണ്ടായിരുന്നത് 2019 മേയില്‍ 1,787,447 ആയി. ഇതേ കാലയളവില്‍ ഒമാനികളുടെ എണ്ണം 2,575,132,ല്‍ നിന്നും 2,649,857 ആയി വര്‍ധിച്ചു.



2017 ല്‍ സ്വകാര്യ മേഖലയിലെ ഒമാനിവല്‍ക്കരണം 12.1 ശതമാനം നടന്നിരുന്നു. 2015 ലെ 11 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ദ്ധിപ്പിച്ചത്.



Other News in this category



4malayalees Recommends