ദുബായ് ബസ് അപകടം; കുറ്റക്കാരനെന്ന് കോടതി വിധിച്ച ഡ്രൈവര്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് ഒമാന്‍ എംബസി

ദുബായ് ബസ് അപകടം; കുറ്റക്കാരനെന്ന് കോടതി വിധിച്ച ഡ്രൈവര്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് ഒമാന്‍ എംബസി

ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്ക് വിധിച്ച ഏഴു വര്‍ഷത്തെ തടവു ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഒമാന്‍. യുഎഇയിലെ ഒമാന്‍ അംബാസഡര്‍ ഡോ. ഖാലിദ് ബിന്‍ സൈദ് ബിന്‍ സാലിം അല്‍ ജറാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എംബസി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എംബസിയുടെ ഡിഫന്‍സ് ലോയറോട് ജഡ്ജ് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത സുരക്ഷക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണോ ഹൈറ്റ്ബാരിയറിന്റെ രൂപകല്‍പനയെന്നത് പരിശോധിക്കുന്നതിന് വിദഗ്ധനെ നിയോഗിക്കണമെന്ന ആവശ്യങ്ങളോടടക്കമാണ് ജഡ്ജ് പ്രതികരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബസ് ഓടിച്ചിരുന്ന ഒമാനി പൗരന് ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനു പുറമെ മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം നല്‍കണമെന്നും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്താനും വിധിയായിരുന്നു. അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. ജിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച സ്റ്റീല്‍ തൂണാണ് അപകടം വരുത്തിവെച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.





Other News in this category



4malayalees Recommends