Oman

മസ്‌കത്ത് നഗരത്തിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും ഒക്ടോബര്‍ പത്തു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
മസ്‌കത്ത് നഗരത്തിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും ഒക്ടോബര്‍ പത്തു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.നീണ്ട ഇടവേളക്ക് ശേഷം ഈ മാസം മൂന്നിന്ന് മസ്‌കത്ത് നഗരത്തിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്‌കൂള്‍ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.  മസ്‌കത്ത്, അല്‍ ഗുബ്‌റ ഇന്ത്യന്‍ സ്‌കൂളുകളില്‍ 12ാം ക്ലാസ് മാത്രമാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. വാദീകബീര്‍, ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളുകളില്‍ 10,12 ക്ലാാസുകളാണ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നത്. അല്‍ ഗുബ്‌റ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒമ്പത് മുതല്‍ 12വരെ പത്താം തീയതി മുതല്‍ പ്രവര്‍ത്തിക്കും.  

More »

ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പ്രദേശങ്ങളില്‍ ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു
ഒമാനിലെ ബാത്തിന മേഖലയില്‍ ആഞ്ഞടിച്ച ഷഹീന്‍ ചുഴലിക്കാറ്റില്‍  നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചീകരണ ക്യാമ്പയിന്‍  പുരോഗമിക്കുന്നു. ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഈ മേഖലയില്‍ ദുരിതലകപ്പെട്ട  ഒമാന്‍ സ്വദേശികള്‍ക്കും,സ്ഥിരതാമസക്കാരായ പ്രവാസികള്‍ക്കും പിന്തുണ നല്‍കികൊണ്ട് വന്‍ തോതിലുള്ള ദേശീയ സന്നദ്ധ പ്രവര്‍ത്തനത്തിനാണ് ഒമാന്‍  ഇന്ന്

More »

ഒമാനില്‍ കോവിഡ് കേസുകള്‍ കുറയുന്നു
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 29 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കോവിഡ് മരണമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 29 പേര്‍ രോഗമുക്തരാവുകയും  ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,895 ആയി. ഇവരില്‍ 2,99,148 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 4101 പേരാണ് മരണപ്പെട്ടത്. നിലവില്‍ 98.4

More »

ശഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ വന്‍ നാശനഷ്ടം
ഒമാനിലെ മുസന്നയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ശഹീന്‍ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മുസന്ന മുതല്‍ കാബൂറ വരെയുള്ള മേഖലകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു ശക്തമായ കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചു. തര്‍മത്ത്, സുവൈഖ്, ഖദറ മുതലായ പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ ഒറ്റപ്പെട്ടു. ഖദറ, കബൂറ പ്രദേശങ്ങളില്‍ നിലവില്‍ ധാരാളം കുടുംബങ്ങള്‍ക്ക്

More »

ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മഴ തുടരുന്നു
ഒമാനലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖില്‍ ഞായറാഴ്!ച രാത്രി തീരംതൊട്ട ഷഹീന്‍  ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍  വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാശനഷ്!ടങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സുവൈഖ്, കബൂറാ വിലായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.  തെക്ക്, വടക്ക് ബാത്തിനാ

More »

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 590 കിലോമീറ്റര്‍ അകലെ
ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 590 കിലോമീറ്റര്‍ അകലയെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി. ബംഗാള്‍  ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് പിന്നീട് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടതാണ്  'ഷഹീന്‍' ചുഴലിക്കാറ്റ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്.

More »

ഒമാനില്‍ ദീര്‍ഘകാല വിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളായി ഡോ ഷംസീര്‍ വയലില്‍
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഒമാന്‍ തുടക്കമിട്ട ദീര്‍ഘകാല താമസവിസാ പദ്ധതിയുടെ  ഭാഗമായി ആദ്യമായി റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീര്‍ വയലില്‍. ഒമാന്‍ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫില്‍  നിന്ന് ഡോ. ഷംഷീര്‍ റെസിഡന്‍സി കാര്‍ഡ് സ്വീകരിച്ചു.  മസ്കത്തില്‍ നടന്ന ചടങ്ങിലാണ് ദീര്‍ഘകാല വിസ പദ്ധതിക്ക്

More »

ഒമാനിലേക്ക് വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല
കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള വിമാനയാത്ര നിരക്കില്‍ കുറവില്ല. നാലുമാസത്തോളം നീണ്ട യാത്രാവിലക്കിനൊടുവില്‍ എയര്‍ബബ്ള്‍ കരാര്‍ പ്രകാരം വിമാന സര്‍വിസ് അനുവദിച്ചത് സപ്തംബര്‍ ഒന്നു മുതലാണ് യാത്രവിലക്ക് നീക്കിയത്. തുടക്കത്തില്‍ ലക്ഷത്തിനു മുകളില്‍വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്ക് ശേഷം ടിക്കറ്റ് നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിമാന

More »

ഒമാനിലെ സൗത്ത് അല്‍ ബാത്തിനയിലെ ഫാമില്‍ തീപ്പിടുത്തം
ഒമാനിലെ സൗത്ത് അല്‍ ബാത്തിനയിലെ ഒരു ഫാമിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേന അറിയിച്ചു. തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള അഗ്!നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ബര്‍ക വിലായത്തിലായിരുന്നു അപകടം നടന്ന ഫാം. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തില്‍

More »

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയില്‍

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍വെച്ച് ഏഷ്യന്‍ പൗരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ