മസ്‌കത്ത് നഗരത്തിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും ഒക്ടോബര്‍ പത്തു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
മസ്‌കത്ത് നഗരത്തിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും ഒക്ടോബര്‍ പത്തു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.നീണ്ട ഇടവേളക്ക് ശേഷം ഈ മാസം മൂന്നിന്ന് മസ്‌കത്ത് നഗരത്തിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്‌കൂള്‍ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.
മസ്‌കത്ത്, അല്‍ ഗുബ്‌റ ഇന്ത്യന്‍ സ്‌കൂളുകളില്‍ 12ാം ക്ലാസ് മാത്രമാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. വാദീകബീര്‍, ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളുകളില്‍ 10,12 ക്ലാാസുകളാണ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നത്. അല്‍ ഗുബ്‌റ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒമ്പത് മുതല്‍ 12വരെ പത്താം തീയതി മുതല്‍ പ്രവര്‍ത്തിക്കും.