ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പ്രദേശങ്ങളില്‍ ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു

ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പ്രദേശങ്ങളില്‍ ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു
ഒമാനിലെ ബാത്തിന മേഖലയില്‍ ആഞ്ഞടിച്ച ഷഹീന്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു.

ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഈ മേഖലയില്‍ ദുരിതലകപ്പെട്ട ഒമാന്‍ സ്വദേശികള്‍ക്കും,സ്ഥിരതാമസക്കാരായ പ്രവാസികള്‍ക്കും പിന്തുണ നല്‍കികൊണ്ട് വന്‍ തോതിലുള്ള ദേശീയ സന്നദ്ധ പ്രവര്‍ത്തനത്തിനാണ് ഒമാന്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. വന്‍ ജനപങ്കാളിത്തത്തോടെ നടക്കുന്ന വെള്ളിയാഴ്!ചയിലെ പ്രവര്‍ത്തനങ്ങള്‍ ഒമാന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വാരാന്ത്യമായതിനാല്‍ അനേകം പ്രവാസി മലയാളി കൂട്ടായ്മകളും ഈ ശുചികരണ ക്യാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്

Other News in this category



4malayalees Recommends