ഒമാനില്‍ ദീര്‍ഘകാല വിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളായി ഡോ ഷംസീര്‍ വയലില്‍

ഒമാനില്‍ ദീര്‍ഘകാല വിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളായി ഡോ ഷംസീര്‍ വയലില്‍
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഒമാന്‍ തുടക്കമിട്ട ദീര്‍ഘകാല താമസവിസാ പദ്ധതിയുടെ ഭാഗമായി ആദ്യമായി റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീര്‍ വയലില്‍. ഒമാന്‍ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫില്‍ നിന്ന് ഡോ. ഷംഷീര്‍ റെസിഡന്‍സി കാര്‍ഡ് സ്വീകരിച്ചു.

മസ്കത്തില്‍ നടന്ന ചടങ്ങിലാണ് ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിട്ട് ഒമാന്‍ സര്‍ക്കാര്‍ 22 നിക്ഷേപകര്‍ക്ക് റസിഡന്‍സി കാര്‍ഡ് കൈമാറിയത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന് ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതില്‍ പ്രമുഖ ആരോഗ്യകേന്ദ്രമാണ്. മസ്!കത്തിലെ ബുര്‍ജീല്‍ ആശുപത്രി. മഹാമാരിക്കാലത്തടക്കം ഒമാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നടത്തിയിരുന്നു.

ഒമാന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല താമസവിസ പദ്ധതിയില്‍ തുടക്കത്തില്‍ തന്നെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.

Other News in this category



4malayalees Recommends