Oman

ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രം
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചികിത്സയിലായിരുന്ന ആറ് പേര്‍ മരണപ്പെടുകയും ചെയ്!തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,00,408ഉം ആകെ മരണസംഖ്യ 3,999ഉം ആയി. രാജ്യത്ത് ഇതുവകെ കൊവിഡ് സ്ഥിരീകരിച്ച 3,00,408 പേരില്‍ 2,88,702 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 രോഗികളെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 244 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.     

More »

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ വിളപ്പുറം താഴം സൗത്തില്‍ കാരോട്ട് വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ ജയറാം(44), തമിഴ്‌നാട് സ്വദേശി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച സലാല റോഡില്‍ ഹൈമയില്‍ വെച്ചായിരുന്നു അപകടം. മാതാവ്: സുലോചന, ഭാര്യ: രശ്മി, മക്കള്‍: നിരഞ്ജന,

More »

ഒമാനില്‍ 18 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍
ഒമാനില്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള  പ്രവാസികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് (ഓഗസ്റ്റ് 13)വെള്ളിയാഴ്ച മുതല്‍  നല്‍കി തുടങ്ങും. തെക്കന്‍ ശര്‍ഖിയയിലെ മസിറ സ്‌പോര്‍ട്‌സ് ക്ലബില്‍ തയ്യാറാക്കിയിരിക്കുന്ന  കുത്തിവെപ്പ് കേന്ദ്രത്തില്‍   ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനെക്ക വാക്‌സിന്‍ ആദ്യ ഡോസായി നല്‍കുമെന്ന് മന്ത്രാലയം പറയുന്നു. ഓഗസ്റ്റ്

More »

ഒമാനില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും
ഒമാനില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. നടപടി എന്താകണമെന്ന വിഷയത്തില്‍ വൈകാതെ തീരുമാനമെടുക്കും. കൃത്യമായ ആരോഗ്യ കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും വരുന്ന ആഴ്ചകളില്‍ വാക്‌സിനേഷന്‍ സജീവമാകും.  12 വയസിന് മുകളില്‍

More »

ഒമാനില്‍ മലനിരകള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
ഒമാനിലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മലനിരകള്‍ക്കിടയില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി. തിവി നിയാബത്തിലെ വാദി മിബാം  പ്രദേശത്താണ്  പരിക്കേറ്റ യുവാവ് മലമുകളില്‍ കുടുങ്ങിപ്പോയത്. വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇയാളെ താഴെ എത്തിക്കുകയായിരുന്നു.  യുവാവിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രഥമ ശ്രുശൂഷക്ക്  ശേഷം ഇയാളെ

More »

വിദേശകാര്യ മന്ത്രി എസ്. ജയ്!ശങ്കര്‍ ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍,  ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.  ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ചായിരുന്നു ഇവരുടെയും കൂടിക്കാഴ്!ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം തുടര്‍ന്ന് പോകുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്!തു. സാമ്പത്തിക,

More »

ഒമാനില്‍ 12 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി
ഒമാനില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ പുരോഗമിക്കുന്നു. 12 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജീവമായിക്കഴിഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍  വാക്‌സിന്‍ നല്‍കിത്തുടങ്ങി . രാജ്യത്ത് ഇതിനോടകം ഇരുപതു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ  ഡോസ് ലഭിച്ചു കഴിഞ്ഞു. നാല് ലക്ഷത്തോളം പേര്‍ക്കാണ് രണ്ടു ഡോസും

More »

ഒമാനിലെ സൊഹാറില്‍ വെള്ളക്കെട്ടില്‍ വീണ കുട്ടി മുങ്ങി മരിച്ചു
ഒമാനിലെ സൊഹാര്‍  വിലായത്തില്‍ ആണ്‍കുട്ടി മുങ്ങി മരിച്ചു. സോഹാറില്‍  തുടര്‍ച്ചയായി പെയ്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ് സ്വദേശി ബാലന്‍ മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. കുട്ടികളെ ജലാശയങ്ങളുടെ സമീപത്തേക്ക് പോകാന്‍ അനുവദിക്കരുതെന്നും

More »

അധ്യാപകരെയും കുടുംബങ്ങളെയും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി ഒമാന്‍
ഒമാനിലേക്ക് എത്തുന്ന സര്‍ക്കാര്‍, സ്വകാര്യ, അന്തര്‍ദേശീയ സ്ഥാപനങ്ങളിലെ എല്ലാ അധ്യാപക  ജീവനക്കാരെയും, അവരുടെ കുടുംബങ്ങളെയും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്നും ഒമാന്‍ സുപ്രീം കമ്മിറ്റി ഒഴിവാക്കി. എന്നാല്‍ അവര്‍ ഇലക്ട്രോണിക് ബ്രേസ്‌ലൈറ്റ് ധരിച്ചുകൊണ്ട്  വീടുകളില്‍ ഹോം ക്വാറന്റീന്‍ പാലിക്കണമെന്നും  സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ)

More »

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്