Oman

2040ഓടെ ഒമാനിലെ ജനസംഖ്യ 75 ലക്ഷമായി ഉയരും ; ഇതില്‍ 39 ലക്ഷവും വിദേശികള്‍ ; നഗരാസൂത്രണ പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രാലയം
 2040ഓടെ ഒമാനിലെ ജനസംഖ്യ 75 ലക്ഷമായി ഉയരുമെന്ന് നഗരാസൂത്രണഭവന നിര്‍മാണ വകുപ്പ്. ഇതില്‍ 39 ലക്ഷം പേരും വിദേശികളായിരിക്കും. ഈ എണ്ണം മുന്‍നിര്‍ത്തിയുള്ള നഗരാസൂത്രണ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഒമാന്റെ വിഷന്‍ 2040ന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള നഗരങ്ങളും മറ്റും നിര്‍മിക്കാനാണ് പദ്ധതി. സ്വദേശികളുടെയും വിദേശികളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനായുള്ള സുസ്ഥിര നഗര മാതൃകകളാണ് മുന്നോട്ടുവെക്കുകയെന്നും നഗരാസൂത്രണഭവന നിര്‍മാണ വകുപ്പ് അറിയിച്ചു. ഇതുവഴി ഒമാനെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റിയെടുക്കാമെന്ന വിഷന്‍ 2040ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒമാനി തനിമ കാത്തുസൂക്ഷിക്കുന്ന രീതിയിലുള്ള നഗരങ്ങളും സമൂഹങ്ങളും സൃഷ്ടിക്കുന്ന രീതിയിലായിരിക്കും നഗരാസൂത്രണം. ഓരോ ഗവര്‍ണറേറ്റിലും

More »

ഒമാനില്‍ തൊഴില്‍വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം
ഒമാനില്‍ തൊഴില്‍വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വന്നു . ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ഡിസംബര്‍ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം . www.manpower.gov.om എന്ന വെബ്‌സൈറ്റിലാണ് ഇതിനായി ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. താമസ രേഖകളില്ലാത്തവര്‍ക്ക് നാടണയാനുള്ള അവസരമാണ്

More »

ഒമാനില്‍ എട്ടുമാസമായി അടഞ്ഞുകിടന്നിരുന്ന പള്ളികള്‍ നാളെ തുറക്കുന്നു
കോവിഡ് ഉയര്‍ത്തിയ ആരോഗ്യ ഭീഷണി കാരണം എട്ടുമാസമായി അടഞ്ഞുകിടന്നിരുന്ന പള്ളികള്‍ നാളെ തുറക്കുന്നു. കര്‍ശന ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറക്കുക. 400 പേര്‍ക്കോ അതില്‍ കൂടുതല്‍ പേര്‍ക്കോ പ്രാര്‍ഥന നടത്താന്‍ സൗകര്യമുള്ള 3000 പള്ളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുമതി. പള്ളികള്‍ തുറക്കുന്നതിനായുള്ള പെര്‍മിറ്റിന് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ

More »

ഒമാന്‍ ദേശീയദിനത്തിന്റെ ഭാഗമായുള്ള പൊതു അവധികള്‍ പ്രഖ്യാപിച്ചു
ഒമാന്‍ ദേശീയദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായിരിക്കുന്നു. നവംബര്‍ 25, 26 തീയതികളിലായിരിക്കും പൊതുഅവധി നല്കുന്നത്. ഔദ്യോഗിക കലണ്ടര്‍ പ്രകാരം നവംബര്‍ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്തയാഴ്ചയിലേക്ക് മാറ്റി നല്‍കിയിരിക്കുന്നത്.  

More »

ഒമാനില്‍ മസ്ജിദുകള്‍ തുറക്കാന്‍ തീരുമാനം
ഒമാനില്‍ മസ്ജിദുകള്‍ തുറക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. കര്‍ശനമായ സുരക്ഷാ മാര്‍ഗ മാനദണ്ഡങ്ങളോടെ നവംബര്‍ 15ാം തീയതി മുതല്‍ തുറക്കാനാണ് അനുമതി. ആഭ്യന്തര മന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ നടന്ന സുപ്രീം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. നാനൂറും അതിലധികം പേരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മസ്ജിദുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ തുറക്കുക. അഞ്ചു നേരത്തേ

More »

ഒമാനില്‍ വാദിയില്‍ അകപ്പെട്ട രണ്ടു കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഒമാനില്‍ വാദിയില്‍ അകപ്പെട്ട രണ്ടു കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖാബൂറ വിലയത്തില്‍ ഉള്‍പ്പെടുന്ന വാദി അല്‍ ഹവസാനയിലാണ് സംഭവം. 12 വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പോലിസിന്റെ അറിയിപ്പില്‍ പറയുന്നു. കാണാതായ രണ്ടാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റ് സിവില്‍

More »

ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും നവംബര്‍ 11 മുതല്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണം
ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും നവംബര്‍ 11 മുതല്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണം. 96 മണിക്കൂറിനുള്ളിലെ പരിശോധനാ ഫലമാണു സമര്‍പ്പിക്കേണ്ടത്. യാത്രക്കാര്‍ക്ക് ഒമാന്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയുണ്ടാകും. ഫലം നെഗറ്റീവ് ആണെങ്കില്‍ 7 ദിവസം ഐസലേഷനില്‍ കഴിഞ്ഞശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി ക്വാറന്റീന്‍ അവസാനിപ്പിക്കാം. വീണ്ടും പരിശോധനയ്ക്കു

More »

ഒമാന്‍ എയറിന് വീണ്ടും രാജ്യാന്തര അംഗീകാരം
ഒമാന്‍ എയറിന് വീണ്ടും രാജ്യാന്തര അംഗീകാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്ചിമേഷ്യന്‍ മേഖലയിലെ പുരസ്‌കാരങ്ങള്‍ക്കാണ് ഒമാന്‍ എയര്‍ അര്‍ഹമായത്. പശ്ചിമേഷ്യന്‍ മേഖലയിലെ വിമാന കമ്പനികളില്‍ മികച്ച ബിസിനസ്, ഇക്കണോമി ക്ലാസുകള്‍ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഇക്കണോമി ക്ലാസിനുള്ള പുരസ്‌കാരം 2014 മുതല്‍ തുടര്‍ച്ചയായി ഒമാന്‍ എയറിന് ലഭിക്കുന്നതാണ്. 2014 മുതല്‍ 2016 വരെ ബിസിനസ്

More »

വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് ഒമാന്‍ മന്ത്രിസഭാ യോഗം
വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നും ഒമാന്‍ മന്ത്രിസഭാ യോഗത്തില്‍ സുല്‍ത്താന്‍ പറഞ്ഞു. ഒമാന്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ചും സുല്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ സംസാരിച്ചു. സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. സുസ്ഥിര നിലവാരത്തിലുള്ള സാമ്പത്തിക

More »

250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം ഉത്തരവ് പുറപ്പെടുവിച്ചു. 2024ലെ 26ാം നമ്പര്‍ ഉത്തരവ് പ്രകാരം 257 പ്രവാസികള്‍ക്കാണ് സുല്‍ത്താന്‍ രാജ്യത്തിന്റെ പൗരത്വം നല്‍കി ആദരിച്ചത്. പുതുതായി പൗരത്വം ലഭിച്ചവര്‍ക്ക

മസ്‌കത്ത് മുനിസിപ്പാലിറ്റി അഞ്ചു പാര്‍ക്കുകള്‍ പുതിയതായി നിര്‍മ്മിക്കുന്നു

നഗര ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റി പുതുതായി അഞ്ച് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഞ്ചു റെസിഡന്‍ഷ്യല്‍ അയല്‍പക്ക ഉദ്യാനങ്ങള്‍

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്