Oman

ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28), ഒരു ബംഗ്ലാദേശ് സ്വദേശിയും ആണ് ഒമാനില്‍ മരിച്ചത്. സലാലക്ക് സമീപം മിര്‍ബാത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട നടത്തുകയായിരുന്നു. ഭാര്യ: ഷറഫുന്നീസ.  

More »

മസ്‌കത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്
മസ്‌കത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. 2020 ഒക്ടോബര്‍ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് മസ്‌കത്തിലേക്കും വിമാനം സര്‍വീസ് തുടങ്ങാനൊരുങ്ങുന്നത്. നിലവില്‍ അബുദാബി, ദുബായ്, കുവൈത്ത്,

More »

ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട
ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. സ്‌കറ്റില്‍ നിന്നും 83 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ക്വറിയാത്ത് പട്ടണത്തിലെ കടല്‍തീരത്തു നിന്നും 20 കിലോ മോര്‍ഫിനും 42 കിലോ ക്രിസ്റ്റല്‍ മരുന്നുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം പോലീസ് നായ്ക്കളുമായെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമ

More »

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും
ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്. മസ്‌കത്ത് വിമാനത്താവളം മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. സലാല, ദുകം, സുഹാര്‍ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും. കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ

More »

കുവൈത്ത് അമീറിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്നു ദിവസത്തെ ദുഖാചരണവും പൊതു അവധിയും
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാന്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു.സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും ഒപ്പം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശിയ പതാക താഴ്ത്തികെട്ടുകയും ചെയ്യുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ്

More »

ഒമാനില്‍ എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍ പരിശോധനക്ക് 25 റിയാല്‍ ഫീസ് നല്‍കണം
ഒമാനില്‍ ഒക്ടോബര്‍ ഒന്നിന് രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒമാനില്‍ എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍ പരിശോധനക്ക് 25 റിയാല്‍ ഫീസ് നല്‍കണം. വിമാന ജീവനക്കാരെയും 15 വയസില്‍ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആര്‍ പരിശോധനയില്‍ നിന്ന്

More »

സെപ്റ്റംബര്‍ 27മുതല്‍ ഒമാനില്‍ പൊതുഗതാഗത സര്‍വീസുകള്‍ പുനരാരംഭിക്കും
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പൊതുഗതാഗത സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. സെപ്റ്റംബര്‍ 27മുതല്‍ ഇതിനുള്ള അനുമതി നല്‍കുമെന്ന് താഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ സിറ്റി സര്‍വീസുകള്‍ ഒക്ടോബര്‍ നാലു മുതലും, സലാലയിലെ നഗരങ്ങള്‍ തമ്മിലുള്ള ഗതാഗത സേവനങ്ങള്‍ ഒക്ടോബര്‍ 18നും പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു ഗതാഗത

More »

കോവിഡ് ബാധിച്ച് ഒമാനില്‍ മലയാളി മരിച്ചു
കോവിഡ് ബാധിച്ചു ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) മരിച്ചത്. ദാഖിലിയ ഗവര്‍ണറേറ്റിലെ ബൂ അലിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മൊയ്തു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സൂര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. 29 പ്രവാസി മലയാളികളാണ്

More »

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു ടി സി വാങ്ങിയത് മൂവായിരത്തിലേറെ പേര്‍
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് ടി.സി വാങ്ങിയത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മറ്റും കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതാണ് പ്രധാന കാരണം. വന്ദേഭാരത് മിഷന്‍ തുടങ്ങിയ മെയ് മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ 85000ത്തിലധികം ഇന്ത്യക്കാരാണ് ഒമാനില്‍ നിന്ന് മടങ്ങിയത്. ഈ എണ്ണവുമായി താരതമ്യപ്പെടുത്തുേമ്പാള്‍

More »

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി