കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പൊതുഗതാഗത സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. സെപ്റ്റംബര്‍ 27മുതല്‍ ഇതിനുള്ള അനുമതി നല്‍കുമെന്ന് താഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
മസ്ക്കറ്റ് ഗവര്‍ണറേറ്റിലെ സിറ്റി സര്‍വീസുകള്‍ ഒക്ടോബര്‍ നാലു മുതലും, സലാലയിലെ നഗരങ്ങള്‍ തമ്മിലുള്ള ഗതാഗത സേവനങ്ങള്‍ ഒക്ടോബര്‍ 18നും പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. മാര്‍ച്ച് മാസം മുതല്‍ ഒമാനില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഗതാഗത സേവനങ്ങളും നിര്‍ത്തിവെച്ചിരുന്നു.