മസ്കത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. 2020 ഒക്ടോബര്‍ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
സൗദി അറേബ്യയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് മസ്കത്തിലേക്കും വിമാനം സര്‍വീസ് തുടങ്ങാനൊരുങ്ങുന്നത്. നിലവില്‍ അബുദാബി, ദുബായ്, കുവൈത്ത്, ജിദ്ദ, കെയ്റോ, അമ്മാന്, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഏഥെന്‍സ്, മനില, ധാക്ക, ഇന്ത്യയിലേയും പാകിസ്ഥാനിലെയും വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസുകളുണ്ട്.