Oman

കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ആരോഗ്യ പ്രവര്‍ത്തക ; മലയാളി നഴ്‌സിന്റെ വിയോഗത്തില്‍ അനുശോചിച്ച് ഒമാന്‍
ഒമാനില്‍ കോവിഡ് ബാധിച്ചു മരിച്ച പത്തനംതിട്ട സ്വദേശിയും നഴ്‌സുമായ ബ്ലെസിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാന്‍ ആരോഗ്യമന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും. കോവിഡ് മൂലം ഒമാനില്‍ മരണപ്പെടുന്ന ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തകയാണ് ബ്ലെസി. മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ബ്ലസിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. കോവിഡ് പ്രതിരോധത്തിലെ യഥാര്ത്ഥ ഹീറോയും ആത്മാര്ത്ഥ പ്രവര്‍ത്തനത്തിന്റെ മാതൃകയുമാണ് ബ്ലെസിയെന്ന് ആരോഗ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയം ജീവനക്കാരും സഹപ്രവര്‍ത്തകരും ബ്ലെസിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ചയാണ് ബ്ലെസി റോയല്‍ ആശുപത്രിയില്‍ മരിച്ചത്. സിനാവ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസത്തോളമായി രോഗ ബാധിതയായി ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെയാണ് റോയല്‍ ആശുപത്രിയിലേക്ക്

More »

ഇസ്രയേല്‍ ബഹ്‌റിന്‍ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്ത് ഒമാന്‍
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാന്‍. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്‌റൈന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഒമാന്‍ ഭരണകൂടം. നയതന്ത്ര നടപടികള്‍ പലസ്തീന്‍ ഭൂപ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം

More »

ഒമാനിലെ മത്രയില്‍ കെട്ടിടം തകര്‍ന്നുവീണ് തമിഴ്‌നാട് സ്വദേശി മരിച്ചു ; മലയാളിക്ക് പരിക്ക്
ഒമാനിലെ മത്രയില്‍ കെട്ടിടം തകര്‍ന്നുവീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശി ദാസാണ്(57) കെട്ടിട അവശിഷ്യങ്ങള്‍ക്കിടയില്‍പ്പെട്ട് മരിച്ചത്. പയ്യന്നൂര്‍ കവ്വായി സ്വദേശി സദാനന്ദന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ  അഞ്ചു മണിക്കാണ് അപകടം സംഭവിച്ചത്.ഒമാന്‍ ഫ്‌ളവര്‍ മില്ലില്‍ കയറ്റിറക്ക്

More »

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു
ഒമാനില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കോവിഡ് 19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട ചുമതലയുള്ള ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് 2020 ഒക്ടോബര്‍ 1 മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.  

More »

ഒമാനില്‍ ആരോഗ്യ വകുപ്പില്‍ സ്വദേശിവത്കരം ; നിരവധി പേര്‍ക്ക് ജോലി നഷ്ടമായി
ഒമാനില്‍ ആരോഗ്യ വകുപ്പിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായ 172 സ്വദേശി നഴ്‌സ്മാരെ പുതുതായി നിയമിച്ചതായി ആരോഗ്യമന്ത്രാലയം. പുതിയ നിയമനത്തിലൂടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. ഒമാനിലെ പ്രധാനപ്പെട്ട എട്ട് സര്‍ക്കാര്‍ ആശുപത്രികളിലായാണ് പുതുതായി സ്വദേശി നഴ്‌സ്മാരെ നിയമിച്ചത്. സുഹാര്‍ ആശുപത്രിയിലാണ് കൂടുതല്‍ പേര്‍ ജോലിയില്‍ പ്രവേശിച്ചത്, 62 പേര്‍ സലാല

More »

റസ്റ്റൊറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കോവിഡ് നിയന്ത്രണങ്ങള്‍
റസ്റ്റൊറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും 60 വയസിന് മുകളില്‍ പ്രായമുള്ളവരേയും 12 ന് താഴെയുള്ളവരേയും പ്രവേശിപ്പിക്കരുതെന്ന് മസ്‌കത്ത് നഗരസഭ നിര്‍ദ്ദേശിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നിര്‍ദ്ദേശം. സ്ഥാപനത്തിലേക്ക് വരുമ്പോള്‍ മാസ്‌ക് ധരിക്കണം, ഷേവിങ് ,ഫേഷ്യലിങ് അടക്കം ചെയ്യുന്ന സമയത്ത് മുഖാവരണം ഭാഗികമായി നീക്കാം. ഉപഭോക്താവുമായി അടുത്തു ഇടപെട്ട് ജോലികള്‍

More »

ഒമാനില്‍ പൊതു മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്
ഒമാനിലെ പൊതു മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നു. ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്‌ക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ആണ് കണക്കുകള്‍ പുറത്തു വിട്ടത്. ജൂണ്‍ മാസത്തില്‍ 52,462 പ്രവാസി തൊഴിലാളികളുണ്ടായിരുന്ന ഒമാനില്‍ ജൂലൈ മാസത്തില്‍ ഇത് 44,558 ആയി കുറഞ്ഞു. 8000 ത്തോളം പ്രവാസികള്‍ക്കാണ് സര്‍ക്കാര്‍ മേഖലയില്‍ നിന്നും തൊഴില്‍ നഷ്ടമായത്. ജനുവരി മാസത്തില്‍

More »

ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വീസ് പ്രഖ്യാപിച്ചു ; കേരളത്തിലേക്ക് ഏഴ് സര്‍വീസുകള്‍
വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ 21 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തില്‍ നിന്നാണ് മുഴുവന്‍ സര്‍വീസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സര്‍വീസുകള്‍ വീതവും കോഴിക്കോടിന് ഒരു വിമാനവുമാണ്

More »

ഒമാനില്‍ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും ; നിര്‍ദ്ദേശങ്ങളറിയാം
ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ 1 ന് തുറക്കും. കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ സെപ്തംബര്‍ 27മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ചു. അക്കാദമിക് ദിനങ്ങള്‍ 180 ദിവസത്തില്‍ കുറയാന്‍ പാടില്ല. ഇതുപ്രകാരം വേണം

More »

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി