ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും
ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്. മസ്‌കത്ത് വിമാനത്താവളം മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. സലാല, ദുകം, സുഹാര്‍ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും.

കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കും ഇന്നു മുതല്‍ സര്‍വീസുകളുണ്ട്. വിവിധ രാഷ്ട്രങ്ങളിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍. റസിഡന്റ് കാര്‍ഡുള്ള പ്രവാസികള്‍ക്കും ഒമാനി പൗരന്മാര്‍ക്കും മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രവേശനം.

Other News in this category



4malayalees Recommends