കോവിഡ് ബാധിച്ച് ഒമാനില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ഒമാനില്‍ മലയാളി മരിച്ചു
കോവിഡ് ബാധിച്ചു ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) മരിച്ചത്. ദാഖിലിയ ഗവര്‍ണറേറ്റിലെ ബൂ അലിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മൊയ്തു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സൂര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. 29 പ്രവാസി മലയാളികളാണ് ഒമാനില്‍ മരിച്ചത്.

Other News in this category



4malayalees Recommends