Bahrain

ബഹ്‌റൈന്‍ കൊച്ചി ഇന്‍ഡിഗോ സര്‍വീസ് ജൂണ്‍ ഒന്നു മുതല്‍
പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനം ആണ് എത്തിയിരിക്കുന്നത്. ബഹ്‌റൈന്‍ കൊച്ചി നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വിസുമായി ബജറ്റ് എയര്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ. ബഹ്‌റൈനില്‍ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 6.55ന് കൊച്ചിയില്‍ എത്തും. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്‌റൈനില്‍ എത്തിച്ചേരും. ഈ രീതിയില്‍ ആണ് ഇന്‍ഡിഗോയുടെ സമയം പ്രഖ്യാപിച്ചിരിക്കുന്നത്.  

More »

ബഹ്‌റൈനില്‍ താമസസ്ഥലത്ത് അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ആറുപേര്‍ അറസ്റ്റില്‍
ബഹ്‌റൈനില്‍ താമസസ്ഥലത്ത് അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ആറുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരായ അഞ്ച് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.  മദ്യനിര്‍മ്മാണം സംബന്ധിച്ച വിവരം ലഭിച്ചതോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ എവിഡന്‍സ് നടപടിയെടുക്കുകയായിരുന്നു. മദ്യവും മദ്യ

More »

സല്‍മാബാദിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
സല്‍മാബാദിലെ ബഹുനില സ്ഥാപനത്തില്‍ തീപിടിത്തം. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. സിവില്‍ ഡിഫന്‍സ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.  

More »

മുന്‍ ഭാര്യയുടെ പല്ല് അടിച്ചുപൊട്ടിച്ചു; ബഹ്‌റൈന്‍ യുവാവിന് മൂന്നുമാസം തടവ്
രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ മുന്‍ ഭാര്യയെ മര്‍ദ്ദിക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈന്‍ യുവാവിന് മൂന്നുമാസം തടവ്. ബഹ്‌റൈന്‍ ഹൈ അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വാക്കുതര്‍ക്കം ശാരീരിക അതിക്രമത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് കേസിലെ സാക്ഷിയായ ഇരയുടെ സഹോദരി മൊഴി നല്‍കിയിരുന്നു. തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും തലയ്ക്ക് അടിക്കുകയും

More »

മയക്കുമരുന്ന് കടത്ത് ; പ്രതികള്‍ക്ക് ജീവപര്യന്തമടക്കം ശിക്ഷ
കിഴക്കുചാക്കിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഒന്നാം ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഒരു സ്വദേശിയും എട്ട് ഏഷ്യക്കാരുമടങ്ങുന്ന ഒമ്പതു പേര്‍ക്കെതിരെയാണ് ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ചിട്ടുള്ളത്. 33 കിലോ മയക്കുമരുന്ന് കട്താനും അവ വിപണനം ചെയ്യാനുമാണ് പ്രതികള്‍ ശ്രമിച്ചതെന്ന് കണ്ടെത്തുകയുണ്ടായി. ആദ്യ മൂന്നു പ്രതികള്‍ക്ക്

More »

ഗാസയ്ക്ക് സഹായം തുടരുന്നു ; ഏഴ് ആംബുലന്‍സുകള്‍ കൈമാറി
ഗാസയിലെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിനും ആവശ്യമായ ചികിത്സ നല്‍കുന്നതിനുമായി ഏഴ് ആംബുലന്‍സുകള്‍ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കൈമാറി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തിലാണ് ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ആര്‍എച്ച്എഫ്

More »

രാജ്യത്തെ സ്ത്രീകള്‍ മുന്നേറ്റം നടത്തി ; ബഹ്‌റൈന്‍ മന്ത്രിസഭ
ബഹ്‌റൈന്‍ സ്ത്രീകള്‍ എല്ലാ മഖലകളിലും തങ്ങളുടേതായ ഇടം കണ്ടെത്തുകയും അവരുടെ കഴിവുകള്‍ സമൂഹത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തതായി അന്താരാഷ്ട്ര വനിതാ ദിനമാചരിക്കുന്ന വേളയില്‍ ബഹ്‌റൈന്‍ മന്ത്രിസഭ അഭിപ്രായപ്പെട്ടു.  രാജപത്‌നി പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ വനിതകളുടെ ഉന്നമനത്തിനും

More »

ട്രാക്കുണര്‍ന്നു ; ഗ്രാന്‍ഡ് പ്രീക്ക് ഇന്ന് തുടക്കം
ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ 2024 കാറോട്ട മത്സരത്തിന് നാളെ തുടക്കം. മാര്‍ച്ച് രണ്ടു വരെയാണ് മത്സരം. സാഖിര്‍ മരുഭൂമിയിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 20 ഇയേഴ്‌സ് ഓഫ് എ മോഡേണ്‍ ക്ലാസിക് തലക്കെട്ടില്‍ മത്സരത്തിന് വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മേളയ്ക്ക് ആയിരക്കണക്കിന് കായിക

More »

മലയാളി യുവതി ബഹ്‌റൈനില്‍ അന്തരിച്ചു
കോതചിറ പടിക്കല്‍ ഞാലില്‍ ചന്ദ്രന്റെയും കൂറ്റനാട് നെല്ലിക്കാട്ടിരി കാമ്പ്രത്ത് നിളിനിയുടേയും മകള്‍ രാധിക (46) അര്‍ബുദത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ചു. സംസ്‌കാരം ബഹ്‌റൈനില്‍ നടന്നു. ഭര്‍ത്താവ് രാമാനുജന്‍ (സൗദി രസായത് ഗ്രൂപ്പ്) മക്കള്‍ വേദാന്ത്, വൈഭവ്, വൃദ്ധിശ്രീ

More »

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം

ബഹ്‌റൈനില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കും

ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കുക അത്ര എളുപ്പമാവില്ല. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസന്‍ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും

മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി

ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍ എന്നിവയക്കും അവധി

ബഹ്‌റൈനില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തൊഴിലാളി വീണു മരിച്ചു

ഹിദ്ദിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി താഴേക്ക് വീണു മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ വംശജനാണ് മരിച്ചത്. അധികൃതര്‍ അനന്തര നടപടികള്‍ സ്വീകരിച്ചതായും