USA

യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിഡിസിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം; സിഡിസിയിലെ നിരവധി ആരോഗ്യ വിദഗ്ധര്‍ രാജിക്കൊരുങ്ങുന്നു; കോവിഡ് യുഎസില്‍ ഇത്ര വഷളാകാന്‍ കാരണം ട്രംപിന്റെ പിടിപ്പ് കേടെന്ന് സിഡിസി
യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും തമ്മില്‍ കോവിഡിനെ നേരിടുന്നതിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്. സിഡിസി തലവന്‍ ഡോ.റോബര്‍ട്ട് റെഡ്ഫീല്‍ഡും ട്രംപും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ അനുദിനം വഷളായ സാഹചര്യത്തില്‍ സിഡിസിയിലെ നിരവധി ഹെല്‍ത്ത് ഒഫീഷ്യുലുകള്‍ രാജിയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇരു പക്ഷവും ഒരുമിച്ച് സുഗമമായി മുന്നോട്ട് പോകുന്നതില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.  എന്നാല്‍ ഇലക്ഷന് മുമ്പ് സിഡിസിയില്‍ അടി തൊട്ട് മുടി വരെ വ്യാപകമായ അഴിച്ച് പണി നടത്താന്‍ ട്രംപ് ഒരുങ്ങില്ലെന്നും പ്രസിഡന്റുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കൊറോണയെക്കുറിച്ച് ജനങ്ങളില്‍ അനാവശ്യമായ ഭയം

More »

യുഎസിലെ കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ എഫ്ഡിഎ പുതിയ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നാല്‍ അതിനെ മറികടന്ന് വാക്‌സിനിറക്കുമെന്ന വീരവാദവുമായി ട്രംപ്; നവംബര്‍ മൂന്നിന് വാക്‌സിനിറക്കാനൊരുങ്ങി ട്രംപ്
യുഎസിലെ കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ)മുന്നോട്ട് വച്ചാല്‍ അതിനെ മറികടന്നും വാക്‌സിനിറക്കുമെന്ന വീരവാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.അതായത് ഇക്കാര്യത്തില്‍ എഫ്ഡിഎ മുന്നോട്ട് വയ്ക്കുന്ന വിട്ട് വീഴ്ചയില്ലാത്ത സ്റ്റാന്‍ഡേര്‍ഡുകളെ മറി കടക്കാന്‍ വൈറ്റ്ഹൗസിന്

More »

യുഎസിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യന്‍ അമേരിക്കക്കാര്‍ ശക്തി പകര്‍ന്നുവെന്ന് ജോയ് ബിഡെന്‍; താന്‍ പ്രസിഡന്റായാല്‍ എച്ച് 1 ബി വിസയെ സംബന്ധിച്ചും നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സംബന്ധിച്ചും ഇന്ത്യന്‍അമേരിക്കക്കാര്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്
യുഎസിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യന്‍ അമേരിക്കക്കാര്‍ ശക്തി പകര്‍ന്നുവെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ജോയ് ബിഡെന്‍ രംഗത്തെത്തി. ഇന്ത്യന്‍ അമേരിക്കക്കാര്‍ സംഘടിപ്പിച്ച നാഷണല്‍ വെര്‍ച്വല്‍ ഫണ്ട്‌റൈസറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രസിഡന്റായാല്‍ എച്ച് 1 ബി വിസയെ സംബന്ധിച്ചും നിയമവിരുദ്ധരായ

More »

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ 14 ഇന്ത്യന്‍ ഭാഷകളില്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് പുറത്തിറക്കി ഡെമോക്രാറ്റിക് പാര്‍ട്ടി; ലക്ഷ്യം ഇന്ത്യക്കാരടങ്ങുന്ന സൗത്ത് ഏഷ്യക്കാരുടെ വോട്ട് ജോയ് ബിഡെന് നേടല്‍
യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ ഇവരെ കൈയിലെടുക്കാന്‍ മത്സരിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും രംഗത്തെത്തി. ഇന്ത്യക്കാരടക്കമുള്ള സൗത്ത് ഏഷ്യക്കാരെ സ്വാധീനിച്ച് പരമാവധി വോട്ടുകള്‍ നേടിയെടുക്കുന്നതിനായി ഡെമോക്രാറ്റിക് പാര്‍ട്ടി 14 ഇന്ത്യന്‍ ഭാഷകളിലാണ് തെരഞ്ഞെടുപ്പ്

More »

യുഎസിലെ മിക്ക സ്‌റ്റേറ്റുകളും കോവിഡിനെ നേരിടുന്ന കാര്യത്തില്‍ തെറ്റായ ദിശയില്‍ സഞ്ചരിക്കുന്നു; 31 സ്റ്റേറ്റുകലിലും കഴിഞ്ഞ വാരത്തില്‍ പുതിയ കേസുകളില്‍ പത്ത് ശതമാനം പെരുപ്പം; ടെസ്റ്റ് പോസിറ്റീവ് നിരക്കില്‍ 25 സ്‌റ്റേറ്റുകളില്‍ വര്‍ധനവ്
യുഎസിലെ മിക്ക സ്‌റ്റേറ്റുകളും കോവിഡിനെ നേരിടുന്ന കാര്യത്തില്‍ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന ഭീതിദമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ രണ്ട് ലക്ഷത്തിനടുത്തെത്തവേയാണ് ഞെട്ടിപ്പിക്കുന്ന പ്രവണത പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ 31 സ്റ്റേറ്റുകളിലും കഴിഞ്ഞ ആഴ്ച പുതിയ കേസുകളുടെ എണ്ണത്തില്‍ തൊട്ട് മുമ്പത്തെ ആഴ്ചയിലേതിനേക്കാള്‍ പത്ത്

More »

യുഎസ് ഇറാനെതിരെയുള്ള യുഎന്‍ ഉപരോധം പുനസ്ഥാപിക്കാന്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത്; ഉപരോധത്തിന് സഹകരിക്കാത്ത യുഎന്‍ അംഗരാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും;ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വിലക്ക്
ഇറാനെതിരെയുള്ള പുതുക്കിയ യുഎന്‍-യുഎസ് ഉപരോധത്തിന് എതിര് നില്‍ക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാന്‍ യുഎസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ മൈക്കല്‍ പോംപിയോ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ വെര്‍ച്വലായി മരവിപ്പിച്ച് നിര്‍ത്തിയിരുന്ന യുഎന്‍ ഉപരോധങ്ങളെല്ലാം ഇറാനെതിരെ തിരിച്ച് കൊണ്ടു വരുന്നതിനെ യുഎസ് നിലവില്‍ സ്വാഗതം

More »

ഇന്‍ഡോ-പസിഫിക്കില്‍ ഇന്ത്യയെ കൂടി സഹകരിപ്പിക്കണമെന്ന് യുഎസിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍; മേഖലയില്‍ ചൈനയുടെ അധീശത്വം തകര്‍ക്കാന്‍ ഏക പോംവഴി ഇത്;അനുദിനം വളര്‍ന്ന് വരുന്ന നിര്‍ണായക ശക്തിയായ ഇന്ത്യയെ അവഗണിക്കാനാവില്ലെന്ന് യുഎസ്
ഇന്‍ഡോ-പസിഫിക്കില്‍ ഇന്ത്യയെ കൂടി സഹകരിപ്പിക്കുന്നതിലൂടെ മാത്രമേ ഈ മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ച് വരുന്നതിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അഭിപ്രായപ്പെട്ട് ഒരു മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന്‍ രംഗത്തെത്തി.ബ്യൂറോ ഓഫ് ഈസ്റ്റ് ഏഷ്യന്‍ ആന്‍ഡ് പസിഫിക്ക് അഫയേര്‍സ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്  ആയ ഡേവിഡ് സ്റ്റില്‍വെല്‍ രംഗത്തെത്തി. ഇന്‍ഡോ

More »

എച്ച്-1ബി പ്രോഗ്രാം അഴിച്ചു പണിയാനൊരുങ്ങി ട്രംപ്; ഈ പ്രോഗ്രാമിന്റെ വേയ്ജ് ലെവലുകളും മാനദണ്ഡങ്ങളും പുനക്രമീകരിക്കും; ഉടന്‍ പ്രാബല്യത്തില്‍ വരുന്ന പ്രോഗ്രാം അധികം വൈകാതെ നിലവില്‍ വന്നേക്കും; എച്ച് 1 ബി വിസയിലെത്തുന്നവര്‍ക്ക് പ്രതീക്ഷ
എച്ച്-1ബി പ്രോഗ്രാമിനായി ട്രംപ് ഭരണകൂടം പുതിയ വേയ്ജ്‌ലെവല്‍ ആരംഭിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ ഇത് സംബന്ധിച്ച പുതിയ റിവ്യൂ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബഡ്ജറ്റിന് സമര്‍പ്പിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച്1 ബി വിസ പ്രോഗ്രാമിലെ വേയ്ജ് ലെവലുകളും മാനദണ്ഡങ്ങളും പുനക്രമീകരിക്കുന്നതിനുള്ള

More »

യുഎസില്‍ കോവിഡ് മരണം രണ്ട് ലക്ഷത്തിനടുത്തേക്ക് കുതിക്കുമ്പോള്‍ ട്രംപ് കോവിഡ് നിയമങ്ങള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു; ട്രംപിന്റെ ഇന്‍ഡോര്‍ ഇവന്റുകളില്‍ നിരവധി പേര്‍ തിങ്ങി നിറഞ്ഞ് കൊറോണപ്പകര്‍ച്ച വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയേറി
യുഎസിലെ പബ്ലിക്ക് ഹെല്‍ത്ത് പ്രഫഷണലുകളുടെ കടുത്ത കൊറോണ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ ഇന്‍ഡോര്‍ റാലികള്‍ നടത്തുന്നുവെന്ന ആരോപണം ശക്തമായി. രാജ്യത്ത് കടുത്ത കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വലിയ തോതില്‍ ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍ നടത്തരുതെന്ന പബ്ലിക്ക് ഹെല്‍ത്ത് പ്രഫഷണലുകളുടെ

More »

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി

മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; ഞെട്ടിക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ്

നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി. മേയ് 2നാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയില്‍വച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും