USA

യുഎസ് ഇറാനെതിരെയുള്ള യുഎന്‍ ഉപരോധം പുനസ്ഥാപിക്കാന്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത്; ഉപരോധത്തിന് സഹകരിക്കാത്ത യുഎന്‍ അംഗരാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും;ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വിലക്ക്
ഇറാനെതിരെയുള്ള പുതുക്കിയ യുഎന്‍-യുഎസ് ഉപരോധത്തിന് എതിര് നില്‍ക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാന്‍ യുഎസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ മൈക്കല്‍ പോംപിയോ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ വെര്‍ച്വലായി മരവിപ്പിച്ച് നിര്‍ത്തിയിരുന്ന യുഎന്‍ ഉപരോധങ്ങളെല്ലാം ഇറാനെതിരെ തിരിച്ച് കൊണ്ടു വരുന്നതിനെ യുഎസ് നിലവില്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ പോംപിയോ വ്യക്തമാക്കിയിരിക്കുന്നത്.  യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്‍ (യുഎന്‍എസ് സിആര്‍) 2231ന് കീഴിലുള്ള ഉപരോധങ്ങളാണ് പുനസ്ഥാപിക്കുന്നതെന്നും പോംപിയോ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയിലെ എല്ലാം അംഗങ്ങളും ഈ ഉപരോധത്തിനെ പിന്തുണക്കുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നതെന്നും അതിന് എതിര് നില്‍ക്കുന്ന

More »

ഇന്‍ഡോ-പസിഫിക്കില്‍ ഇന്ത്യയെ കൂടി സഹകരിപ്പിക്കണമെന്ന് യുഎസിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍; മേഖലയില്‍ ചൈനയുടെ അധീശത്വം തകര്‍ക്കാന്‍ ഏക പോംവഴി ഇത്;അനുദിനം വളര്‍ന്ന് വരുന്ന നിര്‍ണായക ശക്തിയായ ഇന്ത്യയെ അവഗണിക്കാനാവില്ലെന്ന് യുഎസ്
ഇന്‍ഡോ-പസിഫിക്കില്‍ ഇന്ത്യയെ കൂടി സഹകരിപ്പിക്കുന്നതിലൂടെ മാത്രമേ ഈ മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ച് വരുന്നതിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അഭിപ്രായപ്പെട്ട് ഒരു മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന്‍ രംഗത്തെത്തി.ബ്യൂറോ ഓഫ് ഈസ്റ്റ് ഏഷ്യന്‍ ആന്‍ഡ് പസിഫിക്ക് അഫയേര്‍സ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്  ആയ ഡേവിഡ് സ്റ്റില്‍വെല്‍ രംഗത്തെത്തി. ഇന്‍ഡോ

More »

എച്ച്-1ബി പ്രോഗ്രാം അഴിച്ചു പണിയാനൊരുങ്ങി ട്രംപ്; ഈ പ്രോഗ്രാമിന്റെ വേയ്ജ് ലെവലുകളും മാനദണ്ഡങ്ങളും പുനക്രമീകരിക്കും; ഉടന്‍ പ്രാബല്യത്തില്‍ വരുന്ന പ്രോഗ്രാം അധികം വൈകാതെ നിലവില്‍ വന്നേക്കും; എച്ച് 1 ബി വിസയിലെത്തുന്നവര്‍ക്ക് പ്രതീക്ഷ
എച്ച്-1ബി പ്രോഗ്രാമിനായി ട്രംപ് ഭരണകൂടം പുതിയ വേയ്ജ്‌ലെവല്‍ ആരംഭിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ ഇത് സംബന്ധിച്ച പുതിയ റിവ്യൂ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബഡ്ജറ്റിന് സമര്‍പ്പിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച്1 ബി വിസ പ്രോഗ്രാമിലെ വേയ്ജ് ലെവലുകളും മാനദണ്ഡങ്ങളും പുനക്രമീകരിക്കുന്നതിനുള്ള

More »

യുഎസില്‍ കോവിഡ് മരണം രണ്ട് ലക്ഷത്തിനടുത്തേക്ക് കുതിക്കുമ്പോള്‍ ട്രംപ് കോവിഡ് നിയമങ്ങള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു; ട്രംപിന്റെ ഇന്‍ഡോര്‍ ഇവന്റുകളില്‍ നിരവധി പേര്‍ തിങ്ങി നിറഞ്ഞ് കൊറോണപ്പകര്‍ച്ച വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയേറി
യുഎസിലെ പബ്ലിക്ക് ഹെല്‍ത്ത് പ്രഫഷണലുകളുടെ കടുത്ത കൊറോണ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ ഇന്‍ഡോര്‍ റാലികള്‍ നടത്തുന്നുവെന്ന ആരോപണം ശക്തമായി. രാജ്യത്ത് കടുത്ത കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വലിയ തോതില്‍ ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍ നടത്തരുതെന്ന പബ്ലിക്ക് ഹെല്‍ത്ത് പ്രഫഷണലുകളുടെ

More »

ജോയ് ബിഡെന്റെ തെരഞ്ഞെടുപ്പ് റാലികള്‍ കൊറോണ ഉല്‍പാദന ഫാക്ടറിയെന്ന് ട്രംപ്; മോഡിയുടെ സര്‍ട്ടിഫിക്കറ്റുണ്ടെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്ന ബിഡെന്‍ ഒരു കോമാളി; താന്‍ വീണ്ടും ജയിച്ചാല്‍ അമേരിക്ക ജയിക്കും; ബിഡെന്‍ ജയിച്ചാല്‍ ചൈന ജയിക്കുമെന്ന് ട്രംപ്
യുഎസ് കോവിഡ് മഹാമാരിയുടെ സംഹാര താണ്ഡവത്തിന് വിധേയമാകുമ്പോള്‍ രോഗപ്പകര്‍ച്ചക്ക് ആക്കം കൂട്ടുന്ന വിധത്തില്‍ ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ എതിരാളി ജോയ് ബിഡെന്‍ വന്‍ കിട റാലികള്‍ നടത്തുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബിഡെന്റെ ഇത്തരം റാലികളെ സൂപ്പര്‍ സ്‌പ്രെഡര്‍ ഇവന്റുകള്‍ എന്ന് വിളിച്ച്

More »

യുഎസിലെ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സെന്‍സസില്‍ നിന്നും ഒഴിവാക്കാനുള്ള ട്രംപിന്റെ വിവാദ നീക്കത്തിന് തടയിട്ട് ഫെഡറല്‍ കോടതി; ഇത് ഭരണഘടനാ വിരുദ്ധമെന്ന് ന്യൂയോര്‍ക്കിലെ മൂന്ന് ഫെഡറല്‍ ജഡ്ജുമാര്‍; തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് കടുത്ത തിരിച്ചടി
 യുഎസിലെ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സെന്‍സസില്‍ നിന്നും ഒഴിവാക്കാനുള്ള കടുത്ത നീക്കത്തിന് തടയിട്ട് യുഎസ് കോടതി രംഗത്തെത്തി. ഇത്തരമൊരു മനുഷ്യത്വ വിരുദ്ധ നീക്കത്തിനെതിരായി വ്യാഴാഴ്ച രംഗത്തെത്തിയിരിക്കുന്നത് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ്.ഈ വിധി നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് കടുത്ത

More »

യുഎസിന്റെ വെസ്റ്റ് കോസ്റ്റിലുണ്ടായ കടുത്ത അഗ്നിബാധ മൂലം 15 പേര്‍ കൊല്ലപ്പെട്ടു;അഞ്ച് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു;കാലിഫോര്‍ണിയയില്‍ 2.6 മില്യണ്‍ ഏക്കറില്‍ തീ പടര്‍ന്നു; കടുത്ത കാറ്റുകള്‍ തീ നിയന്ത്രണാതീതമായി പടരുന്നതിന് വഴിയൊരുക്കുന്നു
യുഎസിന്റെ വെസ്റ്റ് കോസ്റ്റിലുണ്ടായ കടുത്ത അഗ്നിബാധ മൂലം 15 പേര്‍ കൊല്ലപ്പെട്ടുവെന്നും അഞ്ച് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ തീപിടിത്തം കാരണമുണ്ടായിരിക്കുന്ന പ്രത്യാഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടെ കുറച്ച് ദിവസങ്ങളായി

More »

കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റവരേറെ; ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയില്‍; ആയിരക്കണക്കിന് പേരെ മുന്‍കരുതലായി മാറ്റിപ്പാര്‍പ്പിച്ചു; കടുത്ത കാറ്റ് കാരണം മൂന്നാഴ്ചയായി കാട്ടുതീയ്ക്ക് ശമനമില്ല
കാലിഫോര്‍ണിയയിലുണ്ടായ വന്‍ കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയിലാവുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഇവിടെ കാറ്റ് ശക്തമായതിനെ തുടര്‍ന്നാണ്  പര്‍വതത്തിന് സമീപത്തുള്ള നിരവധി വീടുകളിലേക്ക് തീ പാഞ്ഞ് കയറുകയും തല്‍ഫലമായി നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നത്. പൊള്ളലേറ്റ നിരവധി

More »

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു;നോമിനേഷന്‍ യുഎഇ-ഇസ്രായേല്‍ സമാധാന കരാറിന് മാധ്യസ്ഥം നിന്നതിന്റെ പേരില്‍; ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതില്‍ ട്രംപിന്റെ ശ്രമം നിര്‍ണായകമെന്ന്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. യുഎഇ-ഇസ്രായേല്‍ സമാധാന കരാറിന് മാധ്യസ്ഥം നിന്നതിന്റെ പേരിലാണീ നോമിനേഷന്‍. ഇതിലൂടെ മേഖലയില്‍ സമാധാനം കൊണ്ടു വരുന്നതിന് ട്രംപ് നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് നോമിനേഷനില്‍ വിശദീകരിക്കുന്നത്. നോര്‍വീജിയന്‍ പാര്‍ലിമെന്റ് അംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജിജെഡെയാണ് ഈ

More »

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്