കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റവരേറെ; ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയില്‍; ആയിരക്കണക്കിന് പേരെ മുന്‍കരുതലായി മാറ്റിപ്പാര്‍പ്പിച്ചു; കടുത്ത കാറ്റ് കാരണം മൂന്നാഴ്ചയായി കാട്ടുതീയ്ക്ക് ശമനമില്ല

കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റവരേറെ; ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയില്‍; ആയിരക്കണക്കിന് പേരെ മുന്‍കരുതലായി മാറ്റിപ്പാര്‍പ്പിച്ചു; കടുത്ത കാറ്റ് കാരണം  മൂന്നാഴ്ചയായി കാട്ടുതീയ്ക്ക് ശമനമില്ല
കാലിഫോര്‍ണിയയിലുണ്ടായ വന്‍ കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയിലാവുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഇവിടെ കാറ്റ് ശക്തമായതിനെ തുടര്‍ന്നാണ് പര്‍വതത്തിന് സമീപത്തുള്ള നിരവധി വീടുകളിലേക്ക് തീ പാഞ്ഞ് കയറുകയും തല്‍ഫലമായി നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നത്. പൊള്ളലേറ്റ നിരവധി പേരുടെ സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

നോര്‍ത്തേണ്‍ സിയറ നെവാദയിലെ ഫൂട്ട്ഹില്‍സില്‍ നിരവധി വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം അഗ്നിബാധ കാരണമുണ്ടായിരിക്കുന്നുവെന്നാണ് ഇവിടുത്തെ അധികൃതര്‍ വെളിപ്പെടുത്തുന്നത്. പ്ലുമാസ്, യുബ, ബട്ട് കൗണ്ടീസ് എന്നിവിടങ്ങളിലെ ഏതാണ്ട് 20,000ത്തോളം പേരെ മുന്‍കരുതലായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാട്ടു തീയില്‍ പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഇതോടെ ഇവിടെ 2020ല്‍ കാട്ടുതീ കാരണം മരിച്ചിരിക്കുന്നവര്‍ 11 ആയിട്ടുണ്ട്. ശക്തമായ കാറ്റ് കാരണം കാലിഫോര്‍ണിയയിലെ കാട്ടുതീ വര്‍ധിത വീര്യത്തോടെ പടര്‍ന്ന് പിടിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടെ മൂന്നാഴ്ചയായി ഇത് തന്നെയാണ് സ്ഥിതിയുള്ളത്. പ്രതിനം 40 കിലോമീറ്ററിലേക്കെന്ന തോതിലാണ് ഇവിടെ കാട്ടുതീ വ്യാപിക്കുന്നത്. ശക്തമായ പുക ഉയര്‍ന്നതിന്റെ ഫലമായി ഓറോവില്‍ പ്രദേശത്ത് നിന്നും ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Other News in this category



4malayalees Recommends