USA

യുഎസ് ഇന്ത്യ-പസിഫിക്ക് മേഖലയില്‍ നിര്‍ണായക ചുവട് വയ്പ് നടത്തി ചൈനയെ നിലയ്ക്ക് നിര്‍ത്താനൊരുങ്ങുന്നു; ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ പങ്കാളികളുമായി യുഎസ് സുപ്രധാന ചര്‍ച്ചകള്‍ നടത്തും; ലക്ഷ്യം മേഖലയിലെ സമാധാനവും സുരക്ഷിതത്വവുമുറപ്പാക്കല്‍
ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ തങ്ങളുടെ സഖ്യരാജ്യങ്ങളുമായി  അഥവാ ക്വാഡ് കൂട്ടായ്മയുമായി യുഎസ് നിര്‍ണായകമായ ചര്‍ച്ചകള്‍ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.സെപ്റ്റംബറിലും ഒക്ടോബറിലുമായിട്ടായിരിക്കും ഈ ചര്‍ച്ചകള്‍ നടക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ റോയര്‍ട്ട്  ഓ, ബ്രിയാനാണ്  വെള്ളിയാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ വളരെ പ്രകോപനപരമായ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിലാണീ നീക്കമെന്നാണ്  അദ്ദേഹം പറയുന്നത്.  ഒക്ടോബറില്‍ ഹവായില്‍ വച്ച് പ്രസ്തുത രാജ്യങ്ങളിലെ പ്രതിനിധികളുമായി താന്‍  ചര്‍ച്ച നടത്തുമെന്നും  സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ   സെപ്റ്റംബറിലും ഒക്ടോബറിലും പ്രസ്തുത രാജ്യങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും റോബര്‍ട്ട്

More »

നാശം വിതച്ച് ലോറാ ചുഴലിക്കാറ്റ്; 14കാരി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു; പ്രകൃതിയുടെ രോഷം അറിഞ്ഞ് ലൂസിയാനയും, ടെക്‌സാസും
ലോറാ ചുഴലിക്കാറ്റ് അമേരിക്കയില്‍ നാശം വിതയ്ക്കുന്നു. ലൂസിയാന, ടെക്‌സാസ് എന്നിവിടങ്ങളിലാണ് 150 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് വീശിയടിക്കുന്നത്. കാറ്റഗറി 4ല്‍ ഉള്‍പ്പെടുന്ന തീവ്രതയുള്ള ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരിതത്തില്‍ ചുരുങ്ങിയത് 5 പേര്‍ മരിച്ചു. വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ പതിച്ച് 14 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ചുഴലിക്കാറ്റ് മൂലം 8 ലക്ഷത്തോളം

More »

ടി.എസ് ചാക്കോ 83 ലേക്ക്; അമേരിക്കന്‍ മലയാളികളുടെ അമരക്കാരന്‍
മൂന്നരപതിറ്റാണ്ടുകാലമായി അമേരിക്കന്‍ മലയാളികളുടെ സാമുദായിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രശോഭിത വ്യക്തിത്വമാര്‍ന്ന ടി.എസ്. ചാക്കോ 83ന്റെ പൂര്‍ണ്ണനിറവിലേക്ക്. മലയാളികള്‍ക്ക് ഏറ്റവും ആദരണീയനും, സ്‌നേഹസമ്പന്നനുമായ ടി.എസ്. ചാക്കോ സാമൂഹിക പ്രതിബദ്ധതയുടെ പര്യായമാണ്.   1983ലാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. അക്കാലം മുതല്‍ അമേരിക്കയിലുള്ള മലയാളികളുടെ

More »

യുഎസില്‍ കോവിഡ് മഹാമാരിക്കിടെ 51 മില്യണ്‍ ജോലികളെ സംരക്ഷിച്ചുവെന്ന അവകാശവാദവുമായി ട്രംപ്; 660 ബില്യണ്‍ ഡോളറിന്റെ പേചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമിലൂടെ തൊഴില്‍ സംരക്ഷണം നടത്തിയത് തെരഞ്ഞെടുപ്പില്‍ തുറുപ്പ് ശീട്ടാക്കി യുഎസ് പ്രസിഡന്റ്
ലോകത്തില്‍ കോവിഡ് ഏറ്റവുമധികം സംഹാരതാണ്ഡവമാടുകയും ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കവരുകയും അതിലുപരി മില്യണ്‍ കണക്കിന് പേരുടെ ജോലിയില്ലാതാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മഹാമാരിക്കിടയിലും താന്‍ 51 മില്യണ്‍ ജോലികള്‍ സംരക്ഷിച്ചുവെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ന്യൂ ജഴ്‌സിയിലെ ബെഡ്മിന്‍സ്റ്ററിലെ തന്റെ കണ്‍ട്രി ക്ലബില്‍ വച്ച് നടത്തിയ പ്രസ്

More »

യുഎസിലെ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സുധാ സുന്ദരി നാരായണന്‍ ട്രംപില്‍ നിന്ന് നേരിട്ട് യുഎസ് പൗരത്വം കൈപ്പറ്റി; വൈറ്റ് ഹൗസില്‍ വച്ച് നടന്ന അപൂര്‍വ ചടങ്ങില്‍ വച്ച് അഞ്ച് രാജ്യക്കാര്‍ക്ക് പൗരത്വം; അഭിമാനകരമായ മുഹുര്‍ത്തമെന്ന് ഇന്ത്യന്‍ സമൂഹം
യുഎസിലെ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ  സുധാ സുന്ദരി നാരായണന്‍ വൈറ്റ് ഹൗസില്‍ വച്ച് നടന്ന അത്യപൂര്‍വമായ ഒരു ചടങ്ങില്‍ വച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. യുഎസ് പ്രസിഡന്റ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപാണ് സുധയ്ക്ക് പൗരത്വം നേരിട്ട് നല്‍കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ചൊവ്വാഴ്ചത്തെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്ന

More »

യുഎസ് ഒരു വംശീയ രാജ്യമല്ലെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജയും യുഎന്നിലെ യുഎസ് അംബാസിഡറുമായ നിക്കി ഹാലെ; ഡെമോക്രാറ്റുകളുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് റിപ്പബ്ലിക്കന്‍ നേതാവ്; ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും നിക്കി
യുഎസ് ഒരു വംശീയ രാജ്യമല്ലെന്ന് അഭിപ്രായപ്പെട്ട്  യുഎന്നിലെ യുഎസിന്റെ അംബാസിഡറും ഇന്ത്യന്‍-അമേരിക്കന്‍ വംശജയുമായ നിക്കി ഹാലെ രംഗത്തെത്തി.  ഇന്ത്യന്‍ അമേരിക്കന്‍ കുടിയേറ്റ ദമ്പതിമാരുടെ മകളായി ഇവിടെ വളര്‍ന്ന തനിക്ക് യുഎസിനെ കുറിച്ച് അങ്ങനെ കരുതാന്‍ സാധിക്കില്ലെന്നും നിക്കി വിശദീകരിക്കുന്നു. അമേരിക്ക വംശീയ രാജ്യമാണെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസ്താവനയെ ഇതിലൂടെ

More »

കാലിഫോര്‍ണിയയില്‍ ഒരു മില്യണ്‍ ഏക്കറില്‍ തീ പടര്‍ന്നു; ആയിരക്കണക്കിന് പേര്‍ വീടുകളില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടു; ശക്തമായ ഇടിമിന്നലില്‍ നിന്നും തീ പടര്‍ന്നു; സ്റ്റേറ്റ് കണ്ട ഏറ്റവും വലിയ അഗ്നിബാധയോടെ ഈ വര്‍ഷത്തെ ഫയര്‍സീസണ് തുടക്കം
കാലിഫോര്‍ണിയയില്‍ ഒരു മില്യണ്‍ ഏക്കറില്‍ തീ പടര്‍ന്ന് പിടിച്ചുവെന്ന ആശങ്കാജകമായ റിപ്പോര്‍ട്ട് പുറത്ത്  വന്നു. കൂടുതല്‍ ഇടങ്ങളിലേക്ക് അഗ്നി വ്യാപിക്കുമെന്ന ആശങ്കയും ശക്തമാണ്. ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട തീപിടിത്തത്തെ തുടര്‍ന്ന്  ആയിരക്കണക്കിന് പേരാണ് വീടുകളില്‍ നിന്നും ജീവനും കൊണ്ടോടി രക്ഷപ്പെട്ടിരിക്കുന്നത്. കാലിഫോര്‍ണിയ നാളിതു  വരെ കണ്ട ഏറ്റവും വലിയ

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ കുറവുണ്ടായി 822 ലെത്തി ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി 41,618 ലെത്തി; മൊത്തം കൊറോണ മരണം 180,384 ഉം മൊത്തം രോഗികളുടെ എണ്ണം 5,855,818 ഉം ആയി
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ കുറവുണ്ടായി 822 ല്‍ ഒതുങ്ങി. വ്യാഴാഴ്ച 2085 പേര്‍ മരിച്ചതില്‍ നിന്നാണീ കുറവ്.വെള്ളിയാഴ്ച 1,135 പേരും ബുധനാഴ്ച 1,255 പേരും ചൊവ്വാഴ്ച 1371 പേരും തിങ്കളാഴ്ച 480 പേരും ഞായറാഴ്ച 1,354 പേരും ശനിയാഴ്ച 1,467 പേരും മരിച്ചതുമായി തുലനം ചെയ്യുമ്പോഴും ഇന്നലെ മരണസംഖ്യയില്‍  കുറവുണ്ട്.    ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി 41,618

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുതിച്ച് കയറി 2085 ലെത്തി ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി 64,829 ലെത്തി; മൊത്തം കൊറോണ മരണം 179,562 ഉം മൊത്തം രോഗികളുടെ എണ്ണം 5,814,200 ഉം ആയി
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ കുതിച്ച് കയറ്റമുണ്ടായി 2085 ലെത്തി. തൊട്ട് തലേദിവസമായ വെള്ളിയാഴ്ച 1,135 പേരും ബുധനാഴ്ച 1,255 പേരും ചൊവ്വാഴ്ച 1371 പേരും  തിങ്കളാഴ്ച 480 പേരും ഞായറാഴ്ച 1,354 പേരും ശനിയാഴ്ച 1,467 പേരും മരിച്ചതുമായി തുലനം ചെയ്യുമ്പോള്‍ ഇന്നലെ മരണസംഖ്യ കുത്തനെയാണ് വര്‍ധിച്ചിരിക്കുന്നത്.     ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണത്തിലും 

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി