Australia

ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നതായി ഒപ്റ്റസ് ; പേരും ഫോണ്‍നമ്പറും ഇമെയില്‍ വിലാസവും ചോര്‍ന്നു ; ജാഗ്രത പുലര്‍ത്തണമെന്ന് കമ്പനി
സൈബര്‍ ആക്രമണം നേരിട്ടതായി ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ ഒപ്റ്റസ്. സൈബര്‍ ആക്രമണത്തിന് വിധേയമായെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായും കമ്പനി സിഇഒ കെല്ലി ബയര്‍ റോസ്മറിന്‍ പ്രസ്താവനയില്‍ പറഞ്ഞു.ഉപഭോക്താക്കളുടെ പേരുകള്‍, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ചോര്‍ന്നിട്ടുണ്ട്.ചില ഉപഭോക്താക്കളുടെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് നമ്പര്‍, മറ്റ് തിരിച്ചറിയല്‍ രേഖകളുടെ നമ്പറുകള്‍ തുടങ്ങിയവയും ചോര്‍ന്നതായും കമ്പനി വ്യക്തമാക്കി. എന്നാല്‍ പേയ്‌മെന്റ് വിവരങ്ങളും അക്കൗണ്ട് പാസ്‌വേഡുകളും ചോര്‍ന്നിട്ടില്ലെന്നും ഒപ്റ്റസ് അറിയിച്ചു. സൈബര്‍ ആക്രമണം തിരിച്ചറിഞ്ഞയുടന്‍ തന്നെ ഒപ്റ്റസ് ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കമ്പനി അവകാശപ്പെട്ടു സൈബര്‍ ആക്രമണത്തെ പറ്റി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ്,

More »

മഴ കനക്കുന്നതോടെ ആശങ്ക ; സിഡ്‌നിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു ; 49 ആഭ്യന്തര വിമാന സര്‍വ്വീസുകളും രണ്ട് അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി ; മഴ ശക്തമായാല്‍ രണ്ട് റണ്‍വേകള്‍ അടച്ചിടും
ശക്തമായ മഴ തുടരുന്നതോടെ സിഡ്‌നി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. സുരക്ഷാ ആശങ്ക കണക്കിലെടുത്ത് റണ്‍വേകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.ഇതുവരെ 49 ആഭ്യന്തര വിമാന സര്‍വ്വീസുകളും, രണ്ട് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്തതായി വിമാനത്താവള

More »

ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ച ഹോളിഡേ; രാജ്ഞിയുടെ മരണത്തില്‍ ദുഃഖാചരണം നടത്തുമ്പോള്‍ ഓരോ സ്‌റ്റേറ്റിലും ഷോപ്പും, പബ്ബും, സ്‌കൂളും, ആശുപത്രികളും ഏത് വിധത്തില്‍ പ്രവര്‍ത്തിക്കും?
 ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രത്യേകമായി അനുവദിച്ച പബ്ലിക് ഹോളിഡേ ആചരിക്കാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയ. സെപ്റ്റംബര്‍ 22, വ്യാഴാഴ്ചയാണ് നാഷണല്‍ ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.  രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള സ്‌കൂളുകള്‍ അടഞ്ഞ് കിടക്കും. എന്നാല്‍ ചില ഇടങ്ങളില്‍ സര്‍ജറികള്‍ റദ്ദാക്കും. പ്രധാനപ്പെട്ട റീട്ടെയില്‍

More »

എന്‍എസ്ഡബ്യു ഗവണ്‍മെന്റും, യൂണിയനുകളും കൊമ്പുകോര്‍ക്കുന്നു; സൗജന്യ ട്രെയിന്‍ യാത്ര തരപ്പെടുത്താമെന്ന് കരുതിയ സിഡ്‌നിയിലെ യാത്രക്കാരെ കാത്തിരിക്കുന്നത് സര്‍പ്രൈസ്!
 റെയില്‍ യൂണിയന്‍ സമരം പ്രഖ്യാപിക്കുന്നതോടെ ടിക്കറ്റ് ചെക്കിംഗ് മെഷീനുകള്‍ ഓഫാക്കി വെയ്ക്കുന്നതിന്റെ ഭാഗമായി സൗജന്യ യാത്ര തരപ്പെടുത്താന്‍ കാത്തിരിക്കുന്ന സിഡ്‌നിയിലെ യാത്രക്കാര്‍ക്ക് ഇതിന് ഇനിയും സമയം വേണ്ടിവരും. അടുത്ത മാസം മധ്യത്തോടെ മാത്രമാകും സൗജന്യ യാത്രയിലേക്ക് നീങ്ങുകയെന്നാണ് യൂണിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.  എന്‍എസ്ഡബ്യു ഗവണ്‍മെന്റിന്റെ വരുമാന

More »

വിക്ടോറിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ; 27 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 33 പേര്‍ ആശുപത്രിയില്‍ ; ട്രക്ക് ഡ്രൈവറും രണ്ടു വിദ്യാര്‍ത്ഥികളും ഗുരുതരാവസ്ഥയില്‍
വിക്ടോറിയയില്‍ സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ബാക്വസ് മാര്‍ഷിലാണ് അപകടമുണ്ടായത്. ബല്ലാറട്ടിലെ ലോറേട്ടോ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ യാത്ര ചെയ്തിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അമേരിക്കയിലെ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ നാസയുടെ ബഹിരാകാശ ക്യാമ്പിനായി പുറപ്പെട്ടതായിരുന്നു സ്‌കൂള്‍

More »

രാജ്യത്തെ ചൈല്‍ഡ് കെയര്‍ ഫീസില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 41 ശതമാനത്തിന്റെ വര്‍ദ്ധനവ് ; അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ; 12 മാസത്തെ അന്വേഷണത്തിന് ചെലവ് 11 മില്യണ്‍ ഡോളര്‍ !!
രാജ്യത്തെ ചൈല്‍ഡ് കെയര്‍ ഫീസില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 41 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ കണക്ക്. ചൈല്‍ഡ് കെയര്‍ ഫീസ് വര്‍ദ്ധിക്കുവാനുണ്ടായ കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഫീസ് വര്‍ദ്ധനവിന്റെ കാരണങ്ങള്‍

More »

ഒടുവില്‍ ആ വെറുക്കപ്പെട്ട പരിപാടിക്ക് അവസാനമായി; പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിബന്ധന റദ്ദാക്കി ക്യൂന്‍സ്‌ലാന്‍ഡ്
 മറ്റ് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റുകള്‍ക്ക് സമാനമായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ നിലനിന്ന മാസ്‌ക് നിബന്ധന ഒഴിവാക്കി ക്യൂന്‍സ്‌ലാന്‍ഡ് ഗവണ്‍മെന്റ്.  ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ക്യൂന്‍സ്‌ലാന്‍ഡിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വെറ്റ് ഡി'ആത് പറഞ്ഞു. റൈഡ്‌ഷെയര്‍ സര്‍വ്വീസുകള്‍,

More »

ഫ്യുവല്‍ എക്‌സൈസ് ഡ്യൂട്ടി അടുത്ത ആഴ്ച തിരിച്ചെത്തും; പെട്രോള്‍ വില 23 സെന്റ് മുഴുവനായി വര്‍ദ്ധിക്കില്ലെന്ന് ട്രഷറര്‍; പെട്രോള്‍ വില ഉയരാന്‍ എട്ട് ദിവസം മാത്രം ബാക്കി
 ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ സകല മേഖലയിലും വിലക്കയറ്റം രൂക്ഷമാണ്. ഇതിനിടയില്‍ ഇന്ധന ഡ്യൂട്ടി അടുത്ത ആഴ്ച തിരിച്ചെത്തുന്നത് തിരിച്ചടി രൂക്ഷമാക്കും.  സെപ്റ്റംബര്‍ 29 മുതലാണ് താല്‍ക്കാലികമായി മരവിപ്പിച്ച 22.1 ശതമാനം ഫ്യുവല്‍ എക്‌സൈസ് ഡ്യൂട്ടി തിരിച്ചെത്തുന്നത്. ഇതോടെ ഇന്ധനം നിറയ്ക്കുന്ന മോട്ടോറിസ്റ്റുകള്‍ക്ക്

More »

എലിസബത്ത് രാജ്ഞിയോട് ആദരവറിയിച്ച് പൊതു അവധി, പിന്നാലെ സ്‌കൂള്‍ അവധികള്‍ ; വരും ദിവസത്തെ ട്രാഫിക്ക് അത്ര എളുപ്പമാകില്ല ; റോഡില്‍ ക്ഷമ നശിക്കും
യാത്ര പുറപ്പെടുമ്പോള്‍ റോഡില്‍ നീണ്ട നിരയെങ്കില്‍ ക്ഷമ നശിക്കുന്നത് സ്വാഭാവികം. എല്ലാവരും വാഹനവുമായി നിരത്തിലിറങ്ങിയാല്‍ റോഡില്‍ ട്രാഫിക് ബ്ലോക്ക് ഉറപ്പാണ്. എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കേ തന്നെയാണ് സ്‌കൂള്‍ വെക്കേഷനും തുടങ്ങുന്നത്. ഇതോടെ വഴികള്‍ യാത്രക്കാരെ കൊണ്ട് നിറയുമെന്നാണ് മുന്നറിയിപ്പ്. അവധിക്കാല ട്രാഫിക് ജനത്തെ

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി