Australia

ടാസ്‌മേനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനൊപ്പം അകമ്പടി പോയ കാര്‍ അപകടത്തില്‍പ്പെട്ടു ; നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ടാസ്‌മേനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനൊപ്പമുണ്ടായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കു ശേഷമുള്ള പ്രചാരണ പരിപാടികള്‍ പ്രധാനമന്ത്രി റദ്ദാക്കിയിട്ടുണ്ട്. ടാസ്‌മേനിയയിലെ എലിസബത്ത് ടൗണില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി പോകുമ്പോഴാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടത്. പ്രധാനമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇത് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലുണ്ടായിരുന്ന രണ്ട് ടാസ്‌മേനിയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി യാത്ര ചെയ്ത കാറല്ല

More »

ചൈനയുമായി സുരക്ഷാ കരാറില്‍ ഒപ്പുവെയ്ക്കരുത്! സോളമന്‍ ദ്വീപ് പ്രധാനമന്ത്രിയോട് ഓസ്‌ട്രേലിയയുടെ അഭ്യര്‍ത്ഥന; സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറെന്ന് നേരിട്ടെത്തി അറിയിച്ച് പസഫിക് മന്ത്രി
 ചൈനയുമായി യാതൊരു തരത്തിലുള്ള സുരക്ഷാ കരാറിലും ഒപ്പുവെയ്ക്കരുതെന്ന് അറിയിക്കാന്‍ സോളമന്‍ ദ്വീപിലേക്ക് നേരിട്ട് യാത്ര ചെയ്ത് ഓസ്‌ട്രേലിയയുടെ പസഫിക് മന്ത്രി. ഫെഡറല്‍ ഇലക്ഷന്‍ പ്രചരണങ്ങള്‍ക്കിടെയാണ് ഓസ്‌ട്രേലിയന്‍ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് സോളമന്‍ ദ്വീപിലെ പ്രധാനമന്ത്രിയെ കണ്ടത്.  ചൈനയുമായി ദ്വീപ് കരാറില്‍ എത്തിയാല്‍ ഓസ്‌ട്രേലിയയുടെ തൊട്ടരികില്‍ ചൈനീസ്

More »

ലോകത്തിലെ ഏറ്റവും 'ഹോട്ട്' ട്രക്ക് ഡ്രൈവര്‍ ഇപ്പോള്‍ ഒണ്‍ലി ഫാന്‍സ് സൂപ്പര്‍താരം; വര്‍ഷത്തില്‍ 150,000 ഡോളര്‍ വരുമാനം; തന്നെ പരിഹസിക്കുന്നവര്‍ക്ക് അസൂയ മൂലമുള്ള വിവേചനമെന്ന് 29-കാരി
 ലോകത്തിലെ ഏറ്റവും 'ഹോട്ട്' ട്രക്ക് ഡ്രൈവര്‍ എന്ന് പേരുകേട്ട സുന്ദരി ഒണ്‍ലി ഫാന്‍സില്‍ സൂപ്പര്‍താരമായി മാറിയതോടെ ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഒണ്‍ലി ഫാന്‍സില്‍ 150,000 ഡോളര്‍ വരെ വര്‍ഷത്തില്‍ വരുമാനം നേടിയതോടെയാണ് തന്നെ ശരീരത്തിന്റെ പേരില്‍ ചിലര്‍ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നതെന്ന് ബ്ലെയ്‌സ് വില്ല്യംസ്

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അര്‍ദ്ധരാത്രി മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വരുത്തുന്നു ; കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരുടെ ലിസ്റ്റ് ഇനി മാറും, ആശുപത്രികളില്‍ ഒഴികെ എല്ലായിടത്തും വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അര്‍ദ്ധരാത്രി മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ കോവിഡ് രോഗിയുമായി അടുത്ത കോണ്‍ടാക്ട് എന്നതിന്റെ നിര്‍വ്വചനം മാറുകയാണ്. കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവര്‍ മാത്രമാണ് ക്ലോസ് കോണ്‍ടാക്ടിലുണ്ടാകുക. ക്ലോസ് കോണ്‍ടാക്ടിലുള്ളവര്‍ മാത്രം ഐസൊലേഷനിലിരുന്നാല്‍ മതിയെന്ന്

More »

സിഡ്‌നി റോയല്‍ ഈസ്റ്റര്‍ ഷോയ്ക്കിടെ നടന്ന കൊലപാതകം ; കൊല്ലപ്പെട്ട 17 കാരന്‍ അച്ഛനാകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ; കാമുകി ഗര്‍ഭിണിയെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍
സിഡ്‌നി റോയല്‍ ഈസ്റ്റര്‍ ഷോയില്‍ കൊല്ലപ്പെട്ട 17 കാരന്‍ അച്ഛനാകാനുള്ള ഒരുക്കത്തിലയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയാറ്റി പെലെ ഫലേറ്റലിന് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.  സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ 17 കാരന്റെ കാമുകി ഗര്‍ഭിണിയെന്ന് അറിയിക്കുകയായിരുന്നു. റൂമറുകള്‍ ശരിയാണ്. തന്റെ സുന്ദരിയായ സഹോദരി കുഞ്ഞിനായി കാത്തിരിക്കുന്നു.

More »

ഓസ്‌ട്രേലിയയില്‍ വീട്ടുവാടക 'സ്‌ഫോടനാത്മകം'! മെല്‍ബണിലും, സിഡ്‌നിയിലും പ്രാന്തപ്രദേശങ്ങളില്‍ ഭവനവില താഴ്ന്നു; തലസ്ഥാന നഗരങ്ങളില്‍ കഴിഞ്ഞ 12 മാസത്തിനിടെ വാടക ഉയര്‍ന്നത് 11.8 ശതമാനം
 വാടകയ്ക്ക് നല്‍കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറഞ്ഞതോടെ ഓസ്‌ട്രേലിയയില്‍ വാടക കുതിച്ചുയര്‍ന്നു. ഒരു പ്രതിസന്ധിയെയാണ് രാജ്യം മുന്നില്‍ കാണുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.  തലസ്ഥാന നഗരത്തിലെ വാടക ഒരു വര്‍ഷത്തിനിടെ 11.8 ശതമാനമാണ് ഉയര്‍ന്നത്. ഏപ്രില്‍ 12 വരെയുള്ള മാസത്തില്‍ 2.2 ശതമാനം വര്‍ദ്ധനവിന് ശേഷമാണ് ഈ കുതിപ്പെന്ന് എസ്‌ക്യുഎം റിസേര്‍ച്ച്

More »

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ ആവേശം പോരാ! 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ്; ലക്ഷ്യം സാമ്പത്തിക ഉത്തേജനം
 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അനുമതി നേടി ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ്. പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകുകയെന്ന ലക്ഷ്യത്തോടെയാണ് വിക്ടോറിയ ഗെയിംസ് നടത്തിപ്പിനായി മുന്നോട്ട് വന്നിരിക്കുന്നത്.  മെല്‍ബണ്‍ ആസ്ഥാനമായുള്ള വിക്ടോറിയയ്ക്ക് ഫെബ്രുവരിയിലാണ് ഗെയിംസ് നടത്തിപ്പിനുള്ള അവകാശം നേടാന്‍ പ്രത്യേക ചര്‍ച്ചാ കാലാവധി

More »

വിമാനത്താവളത്തിലെ തിരക്ക് ഇനി ഒഴിവാകും, അവധിക്കാല തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ഐസൊലേഷനില്‍ ഇളവ്
അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഐസൊലേഷന്‍ നിയന്ത്രണങ്ങളില്‍ വിക്ടോറിയ ഇളവ് നടപ്പിലാക്കി. സംസ്ഥാനത്തെ ക്‌ളോസ് കോണ്‍ടാക്ട് നിബന്ധനകളില്‍ ഇളവ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് വ്യകതമാക്കി. വിക്ടോറിയയിലെ ക്‌ളോസ് കോണ്‍ടാക്ട് നിര്‍ദ്ദേശങ്ങളിലും വാക്‌സിന്‍ നിബന്ധനകളിലും

More »

ഓസ്‌ട്രേലിയയുടെ പലിശ നിരക്ക് അടുത്ത വര്‍ഷം 1.5 ശതമാനത്തിലെത്തും; വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ രാജ്യത്തെ കേന്ദ്ര ബാങ്ക് ഇടപെടുന്നതോടെ വര്‍ദ്ധന
 ഓസ്‌ട്രേലിയയിലെ പലിശ നിരക്കുകള്‍ 1.5 ശതമാനത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ബാങ്ക് അടുത്ത വര്‍ഷം പകുതിയോടെ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്.  രാജ്യത്തെ ഔദ്യോഗിക പലിശ നിരക്ക് 2022 അവസാനത്തോടെ 1 ശതമാനത്തിലേക്കും, 2023 മധ്യത്തോടെ 1.5 ശതമാനത്തിലേക്കും എത്തുമെന്നാണ് എഎംപി ക്യാപിറ്റലിസ്റ്റ് ഇക്കണോമിസ്റ്റ് ഡയാന

More »

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. നിരോധനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റോബര്‍ട്ട് ഫ്രഞ്ച് എസിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മിക്ക ഓസ്‌ട്രേലിന്‍ സോഷ്യല്‍മീഡിയ

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു. ഓരോ സര്‍വകലാശാലകള്‍ക്കും പ്രവേശിപ്പിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു.അന്താരാഷ്ട്ര വിദ്യഭ്യാസ മേഖലയില്‍ സുസ്ഥിരത കൊണ്ടുവരാനും ഭവന മേഖലയില്‍ രാജ്യത്തെ

സിഡ്‌നിയിലെ കത്തിയാക്രമണം ; വീഡിയോ നീക്കം ചെയ്യണമെന്ന കേസില്‍ എക്‌സിന് ആശ്വാസം

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ എക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന താല്‍ക്കാലിക ഉത്തരവ് പിന്‍വലിച്ച് കോടതി. വിലക്ക് നീട്ടണമെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തീരുമാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ; ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍. അടുത്ത ആഴ്ചത്തെ ഫെഡറല്‍ ബജറ്റില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിന് ഡോളര്‍ വകയിരുത്തിയേക്കും. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപെടുന്ന

പലസ്തീന് യുഎന്നില്‍ അംഗീകാരം ; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുന്നതിന് പിന്തുണയേകി ഓസ്‌ട്രേലിയയും

പലസ്തീന് രാഷ്ട്രീയ പദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതു സഭയില്‍ അംഗീകാരം ലഭിച്ചു. പൊതു സഭയിലെ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍

ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഭൂമിയിലേക്ക് ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ. വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതിന് പുറമെ സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കും. പവര്‍ ഗ്രിഡ് പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അവശ്യ സര്‍വ്വീസുകള്‍