Australia

വിക്ടോറിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചതായി സംശയം ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
വിക്ടോറിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചതായി സംശയം .മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഒരു പൈലറ്റും നാല് യാത്രക്കാരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു, മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മൗണ്ട് ഡിസപ്പോയിന്റ്‌മെന്റിന് സമീപം തകര്‍ന്നുവീണതായി പോലീസ് കണ്ടെത്തി.അഞ്ച് പേരുടെ നിലയുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ഹെലികോപ്റ്റര്‍ തകര്‍ന്ന പ്രദേശം ഇടതൂര്‍ന്ന കുറ്റിക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുന്നതിനാല്‍ പോലീസിന് അവിടേക്ക് പ്രവേശിക്കാനോ സമീപത്ത് ഒരു ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. പോലീസ് ഹെലികോപ്റ്ററില്‍ നിന്ന് ബ്ലെയേഴ്‌സ് ഹട്ടിന് സമീപത്തേക്ക് എത്തിയിട്ടുള്ള സംഘം ഉടന്‍ നിലവിലെ സ്ഥിതി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്

More »

ഓസ്‌ട്രേലിയ കവചിത വാഹനങ്ങള്‍ നല്‍കി യുക്രെയ്‌നെ സഹായിക്കണം ; റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കണം ; പൊരുതുന്ന തങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി
ശക്തമായ കവചിത വാഹനങ്ങളുള്ള ഓസ്‌ട്രേലിയ ഈ യുദ്ധ സമയത്ത് അതു യുക്രെയ്‌ന് നല്‍കി സഹായിച്ചാല്‍ തങ്ങളുടെ രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി. റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കുന്നതോടൊപ്പം ആയുധങ്ങള്‍ നല്‍കി തങ്ങളുടെ പ്രതിരോധത്തെ ഊര്‍ജ്ജിതമാക്കാന്‍ പിന്തുണക്കണമെന്നും സെലന്‍സ്‌കി എംപിമാരോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു. വലിയൊരു ശക്തിയോട്

More »

വോണിന്റെ പന്തുകള്‍ക്കായി കാത്തിരുന്ന എംസിജി ഒടുവില്‍ കാത്തിരുന്നു വിടവാങ്ങലിനായി; കരച്ചിലും, കഥകളും, ചിരിയുമായി ഇതിഹാസ സ്പിന്നര്‍ക്ക് വിടനല്‍കി ഓസ്‌ട്രേലിയ; വോണിന് വിടവാങ്ങല്‍ സന്ദേശം നല്‍കി കളിക്കത്തിലെ എതിരാളി ലിറ്റില്‍ മാസ്റ്ററും
 'താങ്കള്‍ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകും, ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ അല്ലെന്ന് മാത്രം', പിതാവ് ഷെയിന്‍ വോണിനെ എത്രത്തോളം മിസ് ചെയ്യുമെന്ന് വ്യക്തമാക്കവെ കണ്ണീരടക്കി സമ്മര്‍ വോണ്‍ പറഞ്ഞ വാക്കുകളാണിത്. എംസിജിയില്‍ നടന്ന സ്റ്റേറ്റ് മെമ്മോറിയല്‍ സര്‍വ്വീസില്‍ ഇതിഹാസ സ്പിന്നറുടെ ബന്ധുക്കളും, മക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖരും, സഹതാരങ്ങളും പങ്കെടുത്തു.  ഷെയിന്‍

More »

പേരന്റല്‍ ലീവ് പദ്ധതിയില്‍ മാറ്റം ; 20 ആഴ്ചത്തെ പാരന്റല്‍ ലീവാക്കി മാറ്റുന്നതോടെ പുരുഷന്മാര്‍ ലീവെടുക്കുന്നത് അവസാനിപ്പിക്കാന്‍ സാധ്യത ; ജെന്‍ഡര്‍ ഇക്വാലിറ്റിയെന്ന പേരില്‍ നടപ്പാക്കിയ തീരുമാനം ഫലം കാണില്ല
ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് പെയ്ഡ് പാരന്റല്‍ ലീവ്. പെയ്ഡ് പെരന്റല്‍ ലീവും ഡാന്‍ഡ് ആന്‍ഡ് പാര്‍ട്ണര്‍ പേ പദ്ധതിയും ലയിപ്പിച്ചതായി ബജറ്റില്‍ പ്രഖ്യാപനം വന്നു. 18 ആഴ്ചയാണ് പെയ്ഡ് പാരന്റല്‍ ലീവ് ലഭിക്കുക. രണ്ടാഴ്ചയാണ് ഡാഡ് ആന്‍ഡ്  പാര്‍ട്ണര്‍ പേ ലഭിക്കുക. ഇതു ചേരുമ്പോള്‍ 20 ആഴ്ചത്തെ പെയ്ഡ്  പാരന്റല്‍ ലീവാക്കി മാറ്റുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഈ 20 ആഴ്ചയെങ്ങനെ

More »

കൈരളി ബ്രിസ്ബണിന്റെ ഓള്‍ ഓസ്‌ട്രേലിയ ഫുട്‌ബോള്‍ മാമാങ്കം ഏപ്രില്‍ 9 നു ബ്രിസ്ബനില്‍
ബ്രിസ്‌ബേന്‍ : ഓസ്‌ട്രേലിയയിലെ മലയാളി അസ്സോസിയേഷനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൈരളി ബ്രിസ്ബണ്‍ ഓള്‍ ഓസ്‌ട്രേലിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു . ബ്രിസ്‌ബേന്‍ കൈരളി ബ്രിസ്‌ബേന്‍ അസോസിയേഷന്‍ അംഗവും ബ്രിസ്ബണിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനും ആയ ഹെഗല്‍ ജോസഫ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് ടൂര്‍ണമെന്റാണ്

More »

ഇന്ധനത്തിന്റെ ടാക്‌സ് പകുതിയാക്കി; ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് 250 ഡോളര്‍ സഹായം; വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ട്രഷറര്‍ ജോഷിന്റെ 'ജനപ്രിയ' പ്രഖ്യാപനങ്ങള്‍ അടങ്ങിയ ബജറ്റ്
ഇന്ധനത്തിന്മേലുള്ള നികുതി പകുതിയായി കുറച്ചും, ഒറ്റത്തവണ ധനസഹായം നല്‍കിയും തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റിനെ ജനപ്രിയമാക്കി മാറ്റാന്‍ ശ്രമിച്ച് ഭരണപക്ഷം. ഈ ബജറ്റിലൂടെ നാലാം തവണയും അധികാരത്തിലേറാമെന്നാണ് സ്‌കോട്ട് മോറിസണ്‍ ഗവണ്‍മെന്റ് പ്രതീക്ഷ.  അടുത്ത ആറ് മാസത്തേക്ക് ലിറ്ററിന് 22 സെന്റ് ലാഭിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. പെട്രോള്‍ വില വര്‍ദ്ധനവ്

More »

നിലവിലെ കോവിഡ്-19 തരംഗം നല്ലത്! പുതിയ, ശക്തിയേറിയ വേരിയന്റുകളില്‍ നിന്നും സുരക്ഷ നല്‍കുമെന്ന് മെല്‍ബണിലെ എപ്പിഡെമോളജിസ്റ്റ്; അടുത്ത തലമുറ വാക്‌സിനുകള്‍ അണിയറയില്‍ ഒരുങ്ങുന്നു
 ഒമിക്രോണ്‍ സബ് വേരിയന്റായ ബിഎ.2 ഓസ്‌ട്രേലിയയിലെ കോവിഡ്-19 കേസുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയാണ്. അടുത്ത മാസത്തോടെ കേസുകള്‍ പീക്കില്‍ എത്തുമെന്നാണ് കരുതുന്നത്.  എന്നാല്‍ നിലവിലെ ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ ഭാവിയില്‍ കൂടുതല്‍ അപകടകാരിയായ വേരിയന്റ് പ്രത്യക്ഷപ്പെട്ടാല്‍ ഗുണം ചെയ്യുമെന്ന് മെല്‍ യൂണിവേഴ്‌സിറ്റിയിലെ എപ്പിഡെമോളജിസ്റ്റ് പ്രൊഫസര്‍ ടോണി ബ്ലാക്ലി

More »

ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവം ; 29 കാരനായ പിതാവിന് പതിനൊന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി
കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ച് മരണത്തിന് കാരണമാക്കിയ 29 കാരനായ പിതാവിന് ജയില്‍ശിക്ഷ വിധിച്ച് കോടതി. പതിനൊന്നര വര്‍ഷത്തേക്കാണ് ജയില്‍ വാസം. കുഞ്ഞിനെ പിടിച്ചുകുലുക്കി തലയ്ക്കും ശരീരത്തിന്റെ പല ഭാഗത്തും പരിക്കേല്‍പ്പിച്ചിരുന്നു. 2017 ഒക്ടോബറില്‍ ആറര ആഴ്ചയുള്ള കുഞ്ഞുമായി ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉറങ്ങിയെണീറ്റപ്പോള്‍ ശ്വാസം കിട്ടാതെ കുഞ്ഞ്

More »

തമിഴ് ശൈലിയില്‍ വിനി രാമനെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ; താലി ചാര്‍ത്തുന്ന വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍
തമിഴ് ശൈലിയില്‍ അടുത്ത സുഹൃത്തും കാമുകിയുമായി വിനി രാമനെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയയുടെ ഓള്‍ റൗണ്ടറും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിന്റെ താരവുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍ . പരമ്പരാഗത ശൈലിയില്‍ മാക്‌സ്‌വെല്‍ വിനി രാമന് താലി ചാര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധക കൂട്ടമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക