സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7
സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്.

നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ ചിത്രം അക്രമത്തിന് ശേഷം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ജോയല്‍ കൗച്ച് എന്ന 40 കാരനാണ് അക്രമിയെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. പിന്നാലെയാണ് മാനനഷ്ടക്കേസുമായി വിദ്യാര്‍ത്ഥി ചാനല്‍ 7നെതിരെ തിരിഞ്ഞത്.

കോഹനുമായി മാധ്യമ സ്ഥാപനം ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി.

എന്താണ് വ്യവസ്ഥയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ ബെന്‍ കോഹനോട് മാപ്പു പറയുന്നുവെന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ചാനല്‍ 7 വ്യക്തമാക്കി.

Other News in this category



4malayalees Recommends