റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും
റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കുള്ള നഷ്ടപരിഹാരമായി 20 മില്യണ്‍ ഡോളറാണ് നീക്കിവച്ചിരിക്കുന്നത്.

86597 ഉപഭോക്താക്കളാണ് ക്വാണ്ടസിന്റെ തെറ്റായ നടപടിയ്ക്ക് ഇരയായിട്ടുള്ളത്. ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് 225 ഡോളര്‍ വീതവും അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് 450 ഡോളര്‍ വീതവും ക്വാണ്ടസ് നഷ്ടപരിഹാരമായി നല്‍കും.

Other News in this category



4malayalees Recommends