കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി
ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്.

നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന തടാകത്തിലേക്ക് തളളിയിടുകയായിരുന്നു കൂട്ടുകാര്‍. മുങ്ങിത്താണ യുവാവിനെ രക്ഷിക്കാതെ ഇവര്‍ നോക്കിനില്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 14നായിരുന്നു സംഭവം.

ഒരു സ്ത്രീ ഗില്‍ബെര്‍ട്ടിനെ രക്ഷിക്കാന്‍ ആദ്യം മുതിര്‍ന്നെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ചു. 10 മിനിറ്റിന് ശേഷമാണ് അടുത്തുള്ള റെസ്റ്റൊറന്റിലെ ജീവനക്കാരന്‍ സംഭവത്തില്‍ ഇടപെടുകയും, ഗില്‍ബെര്‍ട്ടിനെ കരയ്ക്ക് എത്തിക്കുകയും ചെയ്തത്.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും 26-കാരന്‍ ബ്രെയിന്‍ ഡെഡായി മാറിയിരുന്നു. അവയവങ്ങള്‍ പരാജയപ്പെടുന്നതിന് അരികിലെത്തി. അതേസമയം ഭാഗ്യത്തിന്റെ കനിവില്‍ ഗില്‍ബെര്‍ട്ട് ചികിത്സയോട് പ്രതികരിച്ചു. ഇപ്പോഴും സംസാരം തിരിച്ചുകിട്ടിയിട്ടില്ല. ജീവരക്ഷാ ഉപകരണങ്ങളുടെ പിന്തുണയും വേണ്ടിവരുന്നുണ്ട്. മനഃപ്പൂര്‍വ്വം തടാകത്തില്‍ തള്ളിയിട്ടവരെ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Other News in this category



4malayalees Recommends