പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം
സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം.

പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

പുറത്തുകുത്തേറ്റ യുവാവ് ആശുപത്രിയിലാണ്. തീവ്രവാദ ആശയങ്ങള്‍ പിന്തുടുന്നയാളാണ് ആക്രമിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ആറ് കൂട്ടാളികളെ ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ മാസം 15ന് സിഡ്‌നിയിലെ അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പിനെ പള്ളിയില്‍ ശുശ്രൂഷക്കിടെ ഒരാള്‍ കത്തികൊണ്ട് ആക്രമിച്ചിരുന്നു. ഇതിന് മൂന്നു ദിവസം മുമ്പ് സിഡ്‌നിയിലെ ബോണ്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ കത്തിയാക്രമണത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്.

കൗമാരക്കാരന്റെ അവസാന സന്ദേശം മാധ്യമങ്ങള്‍ പുറത്തുവിട്ടു. സോഷ്യല്‍മീഡിയയിലൂടെ താന്‍ ജിഹാദിന്റെ പാതയിലാണെന്ന സന്ദേശമാണ് ഇയാള്‍ അയച്ചിരിക്കുന്നത്.

സഹോദരന്മാരേ ഞാന്‍ നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കണം. ഇന്ന് രാത്രി ഞാന്‍ ജിഹാദിന്റെ പാതയിലേക്ക് പോകുന്നു ഇതായിരുന്നു ഇസ്ലാംമതം സ്വീകരിച്ച കുട്ടി കൂട്ടുകാര്‍ക്ക് അയച്ച സന്ദേശം. ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനാണ്. ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു, ആക്രമണത്തിന് മുന്നോടിയായി 16 കാരന്‍ കുറിച്ചു.

പെര്‍ത്തിലെ പ്രശസ്തമായ റോസ്‌മോയ്ന്‍ സീനിയര്‍ ഹൈസ്‌കൂളിലാണ് ഇയാള്‍ പഠിച്ചിരുന്നത്. തീവ്ര ആശയങ്ങളില്‍ നിന്ന് മുക്തനാക്കാന്‍ രണ്ടു വര്‍ഷമായി ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാമിന് 16 കാരന്‍ വിധേയനാകുന്നുണ്ട്.

Other News in this category



4malayalees Recommends