പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക
ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ തങ്ങളുടെ പ്രോപ്പര്‍ട്ടി വില്‍ക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കാല്‍ശതമാനം ഓസ്‌ട്രേലിയന്‍ ഭവനഉടമകള്‍. പലിശ നിരക്കുകള്‍ 0.1 ശതമാനത്തില്‍ നിന്നും 4.35 ശതമാനത്തിലേക്കാണ് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നത്. ഇതോടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളും കുതിച്ചു.

ഫിക്‌സഡ് റേറ്റുകളിലെ വര്‍ദ്ധന മൂലം 21 ശതമാനം ഭവനഉടമകളാണ് വീട് വില്‍ക്കുകയോ, വില്‍ക്കേണ്ടി വരികയോ ചെയ്യുമെന്ന് ആശങ്കപ്പെടുന്നതെന്ന് കമ്പയര്‍ ദി മാര്‍ക്കറ്റ് സര്‍വ്വെ കണ്ടെത്തിയത്. മാര്‍ച്ചില്‍ 1.53 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന് റോയ് മോര്‍ഗന്‍ ഡാറ്റയും വ്യക്തമാക്കി.

പലിശ നിരക്ക് സംബന്ധിച്ച് റിസര്‍വ് ബാങ്ക് അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് യോഗം വിളിച്ചിരിക്കുന്നത്. എംപ്ലോയ്‌മെന്റ് ശക്തമായ നിലയിലാണെന്നതും, പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ടുന്നതും പരിഗണിച്ചാല്‍ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

Other News in this category



4malayalees Recommends