ഓസ്‌ട്രേലിയ കവചിത വാഹനങ്ങള്‍ നല്‍കി യുക്രെയ്‌നെ സഹായിക്കണം ; റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കണം ; പൊരുതുന്ന തങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി

ഓസ്‌ട്രേലിയ കവചിത വാഹനങ്ങള്‍ നല്‍കി യുക്രെയ്‌നെ സഹായിക്കണം ; റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കണം ; പൊരുതുന്ന തങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി
ശക്തമായ കവചിത വാഹനങ്ങളുള്ള ഓസ്‌ട്രേലിയ ഈ യുദ്ധ സമയത്ത് അതു യുക്രെയ്‌ന് നല്‍കി സഹായിച്ചാല്‍ തങ്ങളുടെ രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി. റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കുന്നതോടൊപ്പം ആയുധങ്ങള്‍ നല്‍കി തങ്ങളുടെ പ്രതിരോധത്തെ ഊര്‍ജ്ജിതമാക്കാന്‍ പിന്തുണക്കണമെന്നും സെലന്‍സ്‌കി എംപിമാരോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു.

വലിയൊരു ശക്തിയോട് പൊരുതുകയാണ് ഞങ്ങള്‍. ബുഷ്മാസ്റ്റേഴ്‌സ് പോലുള്ള കവചിത വാഹനങ്ങള്‍ കിട്ടിയാല്‍ അത് തങ്ങളുടെ സേനയ്ക്ക് വലിയ ശക്തിയാകും. യുക്രെയ്‌ന്റെ സ്വാതന്ത്ര്യവും അന്തസ്സും ഉയര്‍ത്തിപിടിക്കാന്‍ പോരാട്ടം തുടരുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു,

റഷ്യയുടെ അധിനിവേശ ശ്രമം തങ്ങളുടെ രാജ്യത്തെ കാര്യമായി ബാധിച്ചു. എല്ലാ അതിര്‍വരമ്പുകളും തകര്‍ക്കുന്നതാണ് റഷ്യയുടെ പ്രവര്‍ത്തി. റഷ്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാത്തവരെ റഷ്യ അക്രമിക്കുകയാണ്. ഇന്ന് തങ്ങളാണെങ്കില്‍ അടുത്ത ദിവസം മറ്റൊരു രാജ്യം. പല രാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ് റഷ്യയുടെ നിലപാടെന്ന് സെലന്‍സ്‌കി ഓര്‍മ്മിപ്പിച്ചു.

ഒരു ന്യൂക്ലിയര്‍ ആക്രമണം വരെ നടത്താന്‍ റഷ്യ ശ്രമിച്ചേക്കും. ആജ്ഞ അനുസരിക്കാത്തവരോട് റഷ്യയുടെ പൈശാചികമായ നിലപാടാണ് തിരിച്ചറിയേണ്ടത്. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം യുക്രെയ്‌നില്‍ വെടിയേറ്റ് വീണ സംഭവത്തില്‍ റഷ്യന്‍ പങ്ക് സംശയകരമാണ്. 38 ഓസ്‌ട്രേലിയക്കാരുടെ ജീവനാണ് നഷ്ടമായത്. ഈ അപകടത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യം ഉയര്‍ന്നിരിക്കേ ഓസ്‌ട്രേലിയയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു സെലന്‍സ്‌കി. യുക്രെയ്ന്‍ വിമതരുടെ കൈവശമുണ്ടായിരുന്ന റഷ്യന്‍ ആയുധമാണ് വിമാനം തകരാന്‍ കാരണമായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇത് റഷ്യ നിഷേധിച്ചിരുന്നു. ഈ വിഷയത്തിലും ലോക ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് സെലന്‍സ്‌കി ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends