നിലവിലെ കോവിഡ്-19 തരംഗം നല്ലത്! പുതിയ, ശക്തിയേറിയ വേരിയന്റുകളില്‍ നിന്നും സുരക്ഷ നല്‍കുമെന്ന് മെല്‍ബണിലെ എപ്പിഡെമോളജിസ്റ്റ്; അടുത്ത തലമുറ വാക്‌സിനുകള്‍ അണിയറയില്‍ ഒരുങ്ങുന്നു

നിലവിലെ കോവിഡ്-19 തരംഗം നല്ലത്! പുതിയ, ശക്തിയേറിയ വേരിയന്റുകളില്‍ നിന്നും സുരക്ഷ നല്‍കുമെന്ന് മെല്‍ബണിലെ എപ്പിഡെമോളജിസ്റ്റ്; അടുത്ത തലമുറ വാക്‌സിനുകള്‍ അണിയറയില്‍ ഒരുങ്ങുന്നു

ഒമിക്രോണ്‍ സബ് വേരിയന്റായ ബിഎ.2 ഓസ്‌ട്രേലിയയിലെ കോവിഡ്-19 കേസുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയാണ്. അടുത്ത മാസത്തോടെ കേസുകള്‍ പീക്കില്‍ എത്തുമെന്നാണ് കരുതുന്നത്.


എന്നാല്‍ നിലവിലെ ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ ഭാവിയില്‍ കൂടുതല്‍ അപകടകാരിയായ വേരിയന്റ് പ്രത്യക്ഷപ്പെട്ടാല്‍ ഗുണം ചെയ്യുമെന്ന് മെല്‍ യൂണിവേഴ്‌സിറ്റിയിലെ എപ്പിഡെമോളജിസ്റ്റ് പ്രൊഫസര്‍ ടോണി ബ്ലാക്ലി പറഞ്ഞു.

പരമാവധി ആളുകളിലേക്ക് എത്തിച്ചേര്‍ന്ന ശേഷമാകും നിലവിലെ തരംഗം അവസാനിക്കുക.ന്നെ് പ്രൊഫ. ബ്ലാക്ലി വ്യക്തമാക്കി. പുതിയ സബ് വേരിയന്റ് ഒമിക്രോണിനേക്കാള്‍ 25% അധികം രോഗബാധ പരത്തുന്നുണ്ടെങ്കിലും കൂടുതല്‍ മാരകമായി മാറുന്നില്ല.

യുവാക്കളിലും, ആരോഗ്യമുള്ള ജനങ്ങള്‍ക്കും ഇടയില്‍ ഇന്‍ഫെക്ഷന്‍ ഒതുങ്ങുന്നത് ഭാവിയില്‍ അധിക പ്രതിരോധശേഷി ലഭിക്കാന്‍ ഇടയാക്കുമെന്നും ബ്ലാക്ലി കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ ബിഎ.2 ഗുരുതര ലോംഗ് കോവിഡ് സൃഷ്ടിക്കുന്നില്ലെന്നതിനാല്‍ വാക്‌സിന്‍ ഇമ്മ്യൂണിറ്റിയെ ഇന്‍ഫെക്ഷന്‍ പ്രചോദിപ്പിക്കുകയും, ഭാവിയില്‍ വരാന്‍ ഇടയുള്ളവയെ പ്രതിരോധിക്കാനും സാധിക്കുകയും ചെയ്യും, ബ്ലാക്ലി പറഞ്ഞു.

എന്നിരുന്നാലും കൂടുതല്‍ മാരകമായ വേരിയന്റ് ഒരു നടക്കാത്ത കാര്യമല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത്തരമൊരു വേരിയന്റ് രൂപപ്പെട്ടാല്‍ തയ്യാറെടുത്തില്ലെങ്കില്‍ കൂടുതല്‍ വിലക്കുകള്‍ ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തുമെന്നും ബാക്ലി വ്യക്തമാക്കി.
Other News in this category



4malayalees Recommends