വിക്ടോറിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചതായി സംശയം ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വിക്ടോറിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചതായി സംശയം ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
വിക്ടോറിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചതായി സംശയം .മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ഒരു പൈലറ്റും നാല് യാത്രക്കാരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു, മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മൗണ്ട് ഡിസപ്പോയിന്റ്‌മെന്റിന് സമീപം തകര്‍ന്നുവീണതായി പോലീസ് കണ്ടെത്തി.അഞ്ച് പേരുടെ നിലയുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.

ഹെലികോപ്റ്റര്‍ തകര്‍ന്ന പ്രദേശം ഇടതൂര്‍ന്ന കുറ്റിക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുന്നതിനാല്‍ പോലീസിന് അവിടേക്ക് പ്രവേശിക്കാനോ സമീപത്ത് ഒരു ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല.


പോലീസ് ഹെലികോപ്റ്ററില്‍ നിന്ന് ബ്ലെയേഴ്‌സ് ഹട്ടിന് സമീപത്തേക്ക് എത്തിയിട്ടുള്ള സംഘം ഉടന്‍ നിലവിലെ സ്ഥിതി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വോളന്റിയര്‍മാര്‍, പാരാമെഡിക്കുകള്‍, പോലീസ്, ഫയര്‍ഫോഴ്‌സ് മാനേജ്‌മെന്റ് ജീവനക്കാര്‍ എന്നിവര്‍ തകര്‍ന്ന സ്ഥലത്തിന് 8 കിലോമീറ്ററിലധികം ദൂരത്തിലെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണ്.

വിക്ടോറിയ പോലീസ് പറയുന്നതനുസരിച്ച്, മെല്‍ബണിലെ സിബിഡിയില്‍ നിന്ന് വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന രണ്ട് ഹെലികോപ്റ്ററുകളില്‍ ഒന്നായിരുന്നു അപകടത്തില്‍പ്പെട്ടത്. രണ്ടാമത്തെ ഹെലികോപ്റ്റര്‍ മെല്‍ബണിന്റെ തെക്ക്കിഴക്ക് ഭാഗത്തുള്ള മൂറബിന്‍ എയര്‍പോര്‍ട്ടില്‍ അപകടമില്ലാതെ ലാന്‍ഡ് ചെയ്തു.


രണ്ട് മൈക്രോഫ്‌ലൈറ്റ് ഹെലികോപ്റ്റര്‍ സര്‍വീസസ് വിമാനങ്ങളും രാവിലെ 8 മണിക്ക് മുമ്പ് ക്രൗണിനടുത്തുള്ള മെല്‍ബണ്‍ സിബിഡിയിലെ യാറ നദിയുടെ തീരത്ത് നിന്നാണ് പറന്നുയര്‍ന്നത്. വിമാനവുമായി ഉണ്ടായിരുന്ന വിനിമയം നഷ്ടമായി. അപകട സ്ഥലത്ത് നിന്ന് ഉടന്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends