വോണിന്റെ പന്തുകള്‍ക്കായി കാത്തിരുന്ന എംസിജി ഒടുവില്‍ കാത്തിരുന്നു വിടവാങ്ങലിനായി; കരച്ചിലും, കഥകളും, ചിരിയുമായി ഇതിഹാസ സ്പിന്നര്‍ക്ക് വിടനല്‍കി ഓസ്‌ട്രേലിയ; വോണിന് വിടവാങ്ങല്‍ സന്ദേശം നല്‍കി കളിക്കത്തിലെ എതിരാളി ലിറ്റില്‍ മാസ്റ്ററും

വോണിന്റെ പന്തുകള്‍ക്കായി കാത്തിരുന്ന എംസിജി ഒടുവില്‍ കാത്തിരുന്നു വിടവാങ്ങലിനായി; കരച്ചിലും, കഥകളും, ചിരിയുമായി ഇതിഹാസ സ്പിന്നര്‍ക്ക് വിടനല്‍കി ഓസ്‌ട്രേലിയ; വോണിന് വിടവാങ്ങല്‍ സന്ദേശം നല്‍കി കളിക്കത്തിലെ എതിരാളി ലിറ്റില്‍ മാസ്റ്ററും

'താങ്കള്‍ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകും, ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ അല്ലെന്ന് മാത്രം', പിതാവ് ഷെയിന്‍ വോണിനെ എത്രത്തോളം മിസ് ചെയ്യുമെന്ന് വ്യക്തമാക്കവെ കണ്ണീരടക്കി സമ്മര്‍ വോണ്‍ പറഞ്ഞ വാക്കുകളാണിത്. എംസിജിയില്‍ നടന്ന സ്റ്റേറ്റ് മെമ്മോറിയല്‍ സര്‍വ്വീസില്‍ ഇതിഹാസ സ്പിന്നറുടെ ബന്ധുക്കളും, മക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖരും, സഹതാരങ്ങളും പങ്കെടുത്തു.


ഷെയിന്‍ വോണിന്റെ ബാറ്റ്‌സ്മാന്‍മാരെ വിസ്മയിപ്പിച്ചെത്തുന്ന പന്തുകള്‍ക്കായി കാത്തിരുന്ന എംസിജി ഇക്കുറി നിശബ്ദതയോടെ വോണിന്റെ മക്കളും, മറ്റുള്ളവരും പറഞ്ഞ വാക്കുകള്‍ക്കായി കാതോര്‍ത്തു. 52-ാം വയസ്സില്‍ തായ്‌ലാന്‍ഡിലെ ഒരു വില്ലയിലാണ് ഹൃദയാഘാതം മൂലം വോണ്‍ മരണമടഞ്ഞത്.

A photo of Shane Warne is seen on the big screen during the state memorial service.

മെമ്മോറിയല്‍ സര്‍വ്വീസില്‍ പിച്ചില്‍ താരം നേടിയ അംഗീകാരങ്ങളെ കുറിച്ചും, ഒരു പിതാവും, മകനുമെന്ന നിലയിലുള്ള വോണിന്റെ പ്രകടനങ്ങളും വിലയിരുത്തപ്പെട്ടു. ടെസ്റ്റില്‍ വോണിന്റെ 700-ാം വിക്കറ്റ് നേട്ടം സൃഷ്ടിക്കപ്പെട്ട വേദി കൂടിയാണ് എംസിജി. ഫുട്‌ബോള്‍ താരമാകാന്‍ കൊതിച്ച വോണിന്റെ കഥയും വേദിയില്‍ വിവരിക്കപ്പെട്ടു.


അതേസമയം കളിക്കളത്തില്‍ വോണിന്റെ ഏറ്റവും വലിയ എതിരാളിയായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മെമ്മോറിയല്‍ സര്‍വ്വീസില്‍ വീഡിയോ സന്ദേശം നല്‍കി. 'എപ്പോഴും മത്സരത്തിന് തയ്യാറായ വാര്‍ണിയെയാണ് ഞാന്‍ സ്മരിക്കുന്നത്. എതിര്‍പക്ഷത്തെ അസ്വസ്ഥമാക്കാന്‍, പുറത്താക്കാന്‍, എന്തും ചെയ്യുന്ന ആള്‍', സച്ചിന്‍ പറഞ്ഞു.

Indian legend Sachin Tendulkar speaks.

'പക്ഷെ ഒരാള്‍ നന്നായി ബാറ്റ് ചെയ്താല്‍ ആദ്യം അഭിനന്ദിക്കുന്നതും ഇതേ വ്യക്തിയാകും. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദവും, പരസ്പര ബഹുമാനവും നിലനിന്നത്. വാര്‍ണി നിങ്ങളെ നിസ് ചെയ്യും, നിങ്ങള്‍ എന്റെ ഹൃദയത്തിലുണ്ടാകും, നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ', ലിറ്റില്‍ മാസ്റ്റര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends