തമിഴ് ശൈലിയില്‍ വിനി രാമനെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ; താലി ചാര്‍ത്തുന്ന വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

തമിഴ് ശൈലിയില്‍ വിനി രാമനെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ; താലി ചാര്‍ത്തുന്ന വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍
തമിഴ് ശൈലിയില്‍ അടുത്ത സുഹൃത്തും കാമുകിയുമായി വിനി രാമനെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയയുടെ ഓള്‍ റൗണ്ടറും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിന്റെ താരവുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍ . പരമ്പരാഗത ശൈലിയില്‍ മാക്‌സ്‌വെല്‍ വിനി രാമന് താലി ചാര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധക കൂട്ടമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍ ആര്‍മിയുടെയും പ്രമുഖ കായിക വെബ്‌സൈറ്റായ സ്‌പോര്‍ട്‌സ്‌കീഡ അടക്കമുള്ളവ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഓസീസ് താരത്തിന്റെ വിവാഹ ദൃശ്യങ്ങളുടെ വീഡിയോ പങ്കുവെച്ചിരുന്നു.

ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍ വെച്ച് മാക്‌സ്‌വെല്‍ വിനിയെ വിവാഹം ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ ശൈലിയില്‍ നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ ദമ്പതികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

വിനി ഇന്ത്യന്‍ വംശജ ആയതിനാല്‍ രണ്ട് കുടുംബങ്ങളുടെയും താത്പര്യം കണക്കിലെടുത്താണ് ഇരുവരും രണ്ട് ശൈലികളിലും വിവാഹിതരാകാന്‍ തീരുമാനമെടുത്തത്. വിവാഹത്തിന് മുന്നോടിയായി ദമ്പതികളുടെ കല്യാണത്തിനായി കഴിഞ്ഞ മാസം പുറത്തിറക്കിയ തമിഴില്‍ അച്ചടിച്ച കല്യാണക്കുറി വൈറലായി മാറിയിരുന്നു.

Got to get extra security for wedding: Glenn Maxwell after his Tamil  marriage invitation gets leaked- The New Indian Express

തമിഴ്‌നാട്ടുകാരാണ് വിന്നിയുടെ മാതാപിതാക്കള്‍. ഓസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന വിന്നി മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിന്നി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 2013 മുതല്‍ പരിചയക്കാരായിരുന്നു വിന്നിയും മാക്‌സ്‌വെല്ലും. മെല്‍ബോണ്‍ സ്റ്റാര്‍സ് ഇവന്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2017 ലാണ് ഇരുവരും പ്രണയത്തിലാണ്. 2020 ലായിരുന്നു വിവാഹ നിശ്ചയം. 2020 ല്‍ തന്നെ വിവാഹിതരാകാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് പ്രതിസന്ധി മൂലം വിവാഹം നീട്ടി വെക്കുകയായിരുന്നു.

വിവാഹത്തോടനുബന്ധിച്ചുള്ള തിരക്കുകള്‍ കാരണം മാക്‌സ്‌വെല്‍ ഈ സീസണിലെ ഐപിഎല്ലില്‍ ചേരാന്‍ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതേ കാരണം മൂലം ഓസ്‌ട്രേലിയയയുടെ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും മാക്‌സ്‌വെല്‍ പിന്മാറിയിരുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാക്‌സ്‌വെല്‍ തന്റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



Other News in this category



4malayalees Recommends