പേരന്റല്‍ ലീവ് പദ്ധതിയില്‍ മാറ്റം ; 20 ആഴ്ചത്തെ പാരന്റല്‍ ലീവാക്കി മാറ്റുന്നതോടെ പുരുഷന്മാര്‍ ലീവെടുക്കുന്നത് അവസാനിപ്പിക്കാന്‍ സാധ്യത ; ജെന്‍ഡര്‍ ഇക്വാലിറ്റിയെന്ന പേരില്‍ നടപ്പാക്കിയ തീരുമാനം ഫലം കാണില്ല

പേരന്റല്‍ ലീവ് പദ്ധതിയില്‍ മാറ്റം ; 20 ആഴ്ചത്തെ പാരന്റല്‍ ലീവാക്കി മാറ്റുന്നതോടെ പുരുഷന്മാര്‍ ലീവെടുക്കുന്നത് അവസാനിപ്പിക്കാന്‍ സാധ്യത ; ജെന്‍ഡര്‍ ഇക്വാലിറ്റിയെന്ന പേരില്‍ നടപ്പാക്കിയ തീരുമാനം ഫലം കാണില്ല
ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് പെയ്ഡ് പാരന്റല്‍ ലീവ്. പെയ്ഡ് പെരന്റല്‍ ലീവും ഡാന്‍ഡ് ആന്‍ഡ് പാര്‍ട്ണര്‍ പേ പദ്ധതിയും ലയിപ്പിച്ചതായി ബജറ്റില്‍ പ്രഖ്യാപനം വന്നു.

18 ആഴ്ചയാണ് പെയ്ഡ് പാരന്റല്‍ ലീവ് ലഭിക്കുക. രണ്ടാഴ്ചയാണ് ഡാഡ് ആന്‍ഡ് പാര്‍ട്ണര്‍ പേ ലഭിക്കുക. ഇതു ചേരുമ്പോള്‍ 20 ആഴ്ചത്തെ പെയ്ഡ് പാരന്റല്‍ ലീവാക്കി മാറ്റുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഈ 20 ആഴ്ചയെങ്ങനെ വിഭജിക്കണമെന്നത് മാതാപിതാക്കളുടെ ഇഷ്ടമാണ്. അങ്ങനെയാകുമ്പോള്‍ പുരുഷന്മാര്‍ ലീവെടുക്കാന്‍ മടിച്ചേക്കും. ജെന്‍ഡര്‍ ഇക്വാലിറ്റിയെന്ന പേരിലാണ് ഇരുവര്‍ക്കും ലീവ് അനുവദിച്ചിരുന്നത്. ഇനി അമ്മമാര്‍ക്ക് മാത്രമായി ഇതെടുക്കാനാകുമെന്ന് വരുന്നതോടെ പുരുഷന്മാര്‍ ലീവ് ഒഴിവാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Federal budget 2022: Josh Frydenberg promises cash splash for households  with billions on offer | Australian budget 2022 | The Guardian

സിംഗിള്‍ പാരന്റുകള്‍ക്ക് രണ്ടാഴ്ച അധികമായി പെയ്ഡ് പേരന്റല്‍ ലീവ് ലഭ്യമാക്കുമെന്ന് ട്രഷറര്‍ ജോഷ് ഫ്രെഡന്‍ബര്‍ഗ് പറഞ്ഞു. മിനിമം വേതനം അടിസ്ഥാനമാക്കി രക്ഷിതാക്കള്‍ക്ക് 20 ആഴ്ച ശമ്പളത്തോടെയുള്ള അവധിയെന്നാണ് ബജറ്റിലെ പ്രഖ്യാപനം.നിലവില്‍ അമ്മമാര്‍ക്ക് കഴിയുന്നതുപോലെ, ലഭ്യമായ പരിധിയില്‍ എത്രനാള്‍ വേണമെങ്കിലും പെയ്ഡ് പേരന്റ് ലീവില്‍ പ്രവേശിക്കാന്‍ പിതാവിനെ അനുവദിക്കുന്നതാണ് പുതിയ മാറ്റം. നിലവില്‍, പ്രൈമറി കെയറര്‍ക്ക് 18 ആഴ്ചയും, സെക്കന്‍ഡറി കെയറര്‍ക്ക് രണ്ടാഴ്ചയുമാണ് അവധി എടുക്കാന്‍ അര്‍ഹതയുള്ളത്.

2 ബില്യണ്‍ ഡോളറിന്റ പ്രീസ്‌കൂള്‍ റിഫോം എഗ്രിമെന്റും സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ കുറഞ്ഞത് 15 മണിക്കൂര്‍ ചൈല്‍ഡ് കെയര്‍ ലഭ്യമാക്കുമെന്നും ട്രഷറര്‍ അറിയിച്ചു.

ആദ്യ ഭവനം സ്വന്തമാക്കുന്നവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഫസ്റ്റ് ഹോം ബയേഴ്‌സ് പദ്ധതി വിപുലീകരിക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രതിവര്‍ഷം 10,000 പേര്‍ക്കെന്ന പരിധി 35,000 ലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്.പദ്ധതി വഴി വീട് സ്വന്തമാക്കാന്‍ 5 ശതമാനം ഡെപ്പോസിറ്റ് തുക മാത്രം മതിയാകും. ഇവര്‍ക്ക് ലെന്‍ഡേഴ്‌സ് മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നും ബജറ്റില്‍ പറയുന്നു.

പദ്ധതി വിപുലീകരിച്ചതോടെ വീടുകളുടെ വിലയടക്കമുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉള്‍നാടന്‍ പ്രദേശങ്ങള്‍ക്കായി പ്രത്യേക ഭവന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. നിര്‍മ്മാണ മേഖലയുടെ പോഷണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

സിംഗിള്‍ പേരന്റ്‌സിനെ വീട് വാങ്ങാന്‍ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇവര്‍ക്ക് 2 ശതമാനം ഡെപ്പോസിറ്റ് മാത്രം മതിയാകും. ലെന്‍ഡേഴ്‌സ് മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സും നല്‍കേണ്ടതില്ല.

അതേസമയം കൂടുതല്‍ ആളുകളെ വീട് സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതിയെങ്കിലും കുത്തനെ ഉയര്‍ന്ന ഭവന വില കുറക്കാന്‍ ഇത് സഹായിക്കില്ലെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.






Other News in this category



4malayalees Recommends