സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍
സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ രോഷമുണ്ടാക്കുന്നവയായിരുന്നുവെന്നാണ് ഓസ്‌ട്രേലിയ ഇമാംസ് കൗണ്‍സില്‍ ആരോപിക്കുന്നത്.

തുടര്‍ച്ചയായി രണ്ട് ആക്രമണങ്ങളാണ് സിഡ്‌നിയില്‍ സംഭവിച്ചത്. ഷോപ്പിങ് മാളിലെ കത്തിയാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമിയുടെ മാനസിക പ്രശ്‌നം മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പള്ളിയിലെ ആക്രമണം തീവ്രവാദ ആക്രമണമെന്നും വിശദീകരിച്ചു.

മതപരമായ ആശയങ്ങളുടെ പേരിലുള്ള സുന്നി തീവ്രവാദമെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയുടെ വിശദീകരണം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കിയെന്നാണ് കൗണ്‍സില്‍ പറയുന്നത്. ഭീകരവാദം എന്തെന്ന് കൃത്യമായി നിര്‍വചിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends