ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം
ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിഷയം ദേശീയ പ്രതിസന്ധിയായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു

കഴിഞ്ഞമാസം രാജ്യത്ത് 11 സ്ത്രീകള്‍ പുരുഷന്മാരാല്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വര്‍ഷം 32 സ്ത്രീകളാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗൗരവമേറിയ നിലപാടുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Other News in this category



4malayalees Recommends