ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍
ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു.

പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

വീട്ടിലുണ്ടായിരുന്ന 17 വയസ്സുള്ള പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ബെല്‍മോണ്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.പെണ്‍കുട്ടികള്‍ പരസ്പരം അറിയാവുന്നവരാണെന്നാണ് പോലീസ് കരുതുന്നത്.

Other News in this category



4malayalees Recommends