ഇന്ധനത്തിന്റെ ടാക്‌സ് പകുതിയാക്കി; ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് 250 ഡോളര്‍ സഹായം; വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ട്രഷറര്‍ ജോഷിന്റെ 'ജനപ്രിയ' പ്രഖ്യാപനങ്ങള്‍ അടങ്ങിയ ബജറ്റ്

ഇന്ധനത്തിന്റെ ടാക്‌സ് പകുതിയാക്കി; ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് 250 ഡോളര്‍ സഹായം; വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ട്രഷറര്‍ ജോഷിന്റെ 'ജനപ്രിയ' പ്രഖ്യാപനങ്ങള്‍ അടങ്ങിയ ബജറ്റ്
ഇന്ധനത്തിന്മേലുള്ള നികുതി പകുതിയായി കുറച്ചും, ഒറ്റത്തവണ ധനസഹായം നല്‍കിയും തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റിനെ ജനപ്രിയമാക്കി മാറ്റാന്‍ ശ്രമിച്ച് ഭരണപക്ഷം. ഈ ബജറ്റിലൂടെ നാലാം തവണയും അധികാരത്തിലേറാമെന്നാണ് സ്‌കോട്ട് മോറിസണ്‍ ഗവണ്‍മെന്റ് പ്രതീക്ഷ.

അടുത്ത ആറ് മാസത്തേക്ക് ലിറ്ററിന് 22 സെന്റ് ലാഭിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. പെട്രോള്‍ വില വര്‍ദ്ധനവ് പിടിച്ചുകെട്ടാന്‍ സാധിക്കാതെ കുതിക്കുന്ന ഘട്ടത്തിലാണ് ഈ ഇളവ്. സര്‍ക്കാരിന് 3 ബില്ല്യണ്‍ ഡോളറിന്റെ അധിക ചെലവാണ് ഇത് വരുത്തുന്നത്.

അര്‍ദ്ധരാത്രി മുതല്‍ എക്‌സൈസ് വെട്ടിക്കുറവ് നിലവില്‍ വരുമെങ്കിലും വില കുറയാന്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 250 ഡോളറിന്റെ ടാക്‌സ് രഹിത സൗജന്യ പേയ്‌മെന്റാണ് ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബര്‍ഗിന്റെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. പെന്‍ഷന്‍കാര്‍, വെല്‍ഫെയര്‍ ലഭിക്കുന്നവര്‍, വിരമിച്ച സൈനികര്‍, കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടെ 6 മില്ല്യണ്‍ പേര്‍ക്കാണ് ധനസഹായം. ജീവിതച്ചെലവ് 4.25 ശതമാനം കുതിച്ചുചാടിയത് മൂലം ഈ വര്‍ഷം ശമ്പള വര്‍ദ്ധന പിന്നോട്ടടിച്ചെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.

മേയ് മാസത്തില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ മഹാമാരി ആഞ്ഞടിച്ചത് മുതല്‍ ജനപ്രിയത നഷ്ടമായ ഗവണ്‍മെന്റിന് ബജറ്റ് ഊര്‍ജ്ജമാകുമെന്നാണ് പ്രതീക്ഷ.

ജീവിതച്ചെലവില്‍ ആശ്വാസമേകുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ദീര്‍ഘകാല പദ്ധതി, അടിയന്തര സേവനങ്ങളില്‍ നിക്ഷേപം, ശക്തമായ പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയില്‍ അടിസ്ഥാനമാക്കിയാണ് കൊളീഷന്‍ ബജറ്റ് അവതരിപ്പിച്ചത്.
Other News in this category



4malayalees Recommends