കൈരളി ബ്രിസ്ബണിന്റെ ഓള്‍ ഓസ്‌ട്രേലിയ ഫുട്‌ബോള്‍ മാമാങ്കം ഏപ്രില്‍ 9 നു ബ്രിസ്ബനില്‍

കൈരളി ബ്രിസ്ബണിന്റെ ഓള്‍ ഓസ്‌ട്രേലിയ ഫുട്‌ബോള്‍ മാമാങ്കം ഏപ്രില്‍ 9 നു ബ്രിസ്ബനില്‍
ബ്രിസ്‌ബേന്‍ : ഓസ്‌ട്രേലിയയിലെ മലയാളി അസ്സോസിയേഷനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൈരളി ബ്രിസ്ബണ്‍ ഓള്‍ ഓസ്‌ട്രേലിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു . ബ്രിസ്‌ബേന്‍ കൈരളി ബ്രിസ്‌ബേന്‍ അസോസിയേഷന്‍ അംഗവും ബ്രിസ്ബണിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനും ആയ ഹെഗല്‍ ജോസഫ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് ടൂര്‍ണമെന്റാണ് ഗ്രിഫിത്

യൂണിവേഴ്‌സിറ്റിയുടെ നാഥാന്‍ ക്യാമ്പസ്സില്‍ ( ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലിന് എതിര്‍വശം ) അരങ്ങേറുന്നത്.

ഏപ്രില്‍ ഒന്‍പതാം തിയതി രാവിലെ 7 :30 മുതല്‍ വൈകുന്നേരം 7 :00 മാണി വരെ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ കാന്‍ബെറ , വിക്ടോറിയ , ക്യുന്‍സ്ലാന്‍ഡ് , സൗത്ത് ഓസ്‌ട്രേലിയ , നോര്‍തേര ടെറിറ്റോറി എന്നിവിടങ്ങളില്‍ നിന്നായി 16 ഓളം ടീമുകള്‍ 4പൂളിലായി മാറ്റുരക്കും . അതാതു സംസ്ഥാനങ്ങളില്‍ ജേതാക്കളയ മികച്ച ടീമുകള്‍ മാറ്റുരക്കുമ്പോള്‍ ഈ കാല്പന്തുകളി മത്സരം കാണികള്‍ക്കു ആവേശം പകരുന്ന ഒരു

വിരുന്നായിരിക്കും എന്ന് സംഘടകര്‍ പറയുന്നു. അരുണ്‍ കല്ലുപുരക്കല്‍, ജെറിന്‍ കരോള്‍ , മോബിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കാന്‍ ഉള്ള ഒരുക്കത്തിലാണ്. പരിപാടിയുടെ വിജയത്തിനായി ഷോജന്‍ , സജി ജോസഫ് , ലിജി ജിജോ , ഷൈനി ജോയ് , അജിത് മാര്‍ക്കോസ് , ഡാനിയ സോണി , ആഷ്‌ന റോബി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു

പ്രവര്‍ത്തിക്കുന്നു.

കാല്‍പന്തുകളിയില്‍ മറഡോണയും പെലെയും റൊണാള്‍ഡീന്യോയും കഫുവുമെല്ലാമാണ് സൂപ്പര്‍താരങ്ങളെങ്കില്‍ ഓസ്‌ട്രേലിയന്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ പന്തിലെ മായാജാലത്തില്‍ മറ്റുചിലരാണ് കേമന്‍മാര്‍ എന്ന് തെളിയിക്കുവാന്‍ ഒരുങ്ങുകയാണ് ഇതര സംസ്ഥാനങ്ങളിലെ ഫുട് ബോള്‍ ക്ലബ്ബുകള്‍ .

ഒരു ദിനം നീണ്ടു നില്‍ക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കം കാണുവാനും കാല്‍പന്തുകളിയുടെ ചാതുര്യം ആസ്വദിക്കാനും കൈരളി ബ്രിബ്‌സബേ ന്‍ പ്രസിഡന്റ് ടോം ജോസഫ് , സെക്രട്ടറി സൈമണ്‍ , പി ആര്‍ ഓ പ്രീതി സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള കൈരളി എക്‌സിക്യൂട്ടിവ് കമ്മിറ്റി എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നു .

ടൂര്ണമെന്റിനോടനുബന്ധിച്ചു കുട്ടികള്‍ക്കും മു തിര്‍ന്നവര്‍ക്കും വേണ്ടി , ഡാന്‍സ് പ്രോഗ്രാമുകള്‍ , പഞ്ചാബി നൃത്തങ്ങള്‍ , ഫുഡ് സ്റ്റാളുകള്‍ , ഐസ് ക്രീം കൗണ്ടറുകള്‍ , നോണ്‍ ഫുഡ് സ്റ്റാളുകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ് . ബ്രിസ്ബണിലുള്ള എല്ലാ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും കോവിഡു കാലത്തിനു ശേഷമുള്ള ഒരു ഫാമിലി ഫണ്‍ ഡേ ആക്കി മാറ്റാനുള്ള തീവ്ര ശ്രീമതിലാണ് സംഘടകര്‍


ലൊക്കേഷന്‍:

Oval No. 1

Griffith Universtiy Nathan Campus (opposite to QE2 Hospital

Other News in this category



4malayalees Recommends