ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവം ; 29 കാരനായ പിതാവിന് പതിനൊന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി

ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവം ; 29 കാരനായ പിതാവിന് പതിനൊന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി
കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ച് മരണത്തിന് കാരണമാക്കിയ 29 കാരനായ പിതാവിന് ജയില്‍ശിക്ഷ വിധിച്ച് കോടതി. പതിനൊന്നര വര്‍ഷത്തേക്കാണ് ജയില്‍ വാസം. കുഞ്ഞിനെ പിടിച്ചുകുലുക്കി തലയ്ക്കും ശരീരത്തിന്റെ പല ഭാഗത്തും പരിക്കേല്‍പ്പിച്ചിരുന്നു. 2017 ഒക്ടോബറില്‍ ആറര ആഴ്ചയുള്ള കുഞ്ഞുമായി ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉറങ്ങിയെണീറ്റപ്പോള്‍ ശ്വാസം കിട്ടാതെ കുഞ്ഞ് ബുദ്ധിമുട്ടുന്നുവെന്നായിരുന്നു ആശുപത്രിയില്‍ ഇയാള്‍ പറഞ്ഞത്.

A young man in sunglasses, a baseball cap, black jacket, red shirt and black tie arrives at court.

തലയ്ക്കും ശരീരരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുഞ്ഞിന് പരിക്കേറ്റതായി കണ്ടെത്തി. മുഖത്തും നെഞ്ചിലും തുടയിലും പരിക്കേറ്റിരുന്നു. എല്ലുകള്‍ക്ക് ക്ഷതമുണ്ടായിരുന്നു. നതാനിയലിന് കൂടുതല്‍ പരിക്കേറ്റത് തലയ്ക്കാണ്. 24 മണിക്കൂറിന് ശേഷമാണ് കുഞ്ഞിന് അനക്കം പോലും സംഭവിച്ചത്. 12 മാസം അസ്വസ്ഥതകളോടെ കഴിഞ്ഞ കുഞ്ഞ് 2018 സെപ്തംബറില്‍ അമ്മയുടെ വീട്ടില്‍ മരണത്തിന് കീഴടങ്ങി. കുഞ്ഞിനുണ്ടായ ശാരീരിക ക്ഷതമാണ് മരണത്തിന് കാരണമായത്.

Three women wearing face masks stand outside a Perth court building.

പിതാവിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. കുറ്റം ചെയ്തതായി കണ്ടെത്തി വിധി പറയുകയായിരുന്നു.

കുഞ്ഞിനെ തിരികെ തരാന്‍ അമ്മ ആവശ്യപ്പെട്ടിട്ടും ഇയാള്‍ നല്‍കിയില്ല. ഒടുവില്‍ ദേഷ്യം വന്ന് കുഞ്ഞിനെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ആദ്യം ഇയാള്‍ നിഷേധിച്ചെങ്കിലും ആശുപത്രി റിപ്പോര്‍ട്ട് പ്രതിയ്ക്ക് എതിരായിരുന്നു.കുഞ്ഞിനെ പിടിച്ച് ശക്തമായി കുലുക്കുകയും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് റിപ്പോര്‍ട്ട്,


തന്റെ കുഞ്ഞ് നിഷ്‌കളങ്കനായിരുന്നുവെന്നും അവനെ ക്രൂരമായി ഉപദ്രവിച്ചയാള്‍ക്ക് നല്‍കിയ ശിക്ഷ ഇത്രയും പോരെന്നാണ് തോന്നുന്നതെന്നും കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു. പൊലീസും കോടതിയും മകന്റെ നീതിയ്ക്കായി ഒപ്പം നിന്നുവെന്നും ഇവര്‍ പറഞ്ഞു.

Other News in this category



4malayalees Recommends