Australia

അതിര്‍ത്തികള്‍ തുറക്കാന്‍ നിബന്ധന വെച്ച് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ; 90 ശതമാനം ഡബിള്‍ വാക്‌സിനേഷന്‍ നിരക്ക് കൈവരിക്കണമെന്ന് പ്രീമിയര്‍; സ്റ്റേറ്റില്‍ പ്രവേശിക്കാന്‍ കര്‍ശന നിയമങ്ങള്‍ തുടരും
 വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ തുറക്കാന്‍ സ്‌റ്റേറ്റിലെ ജനങ്ങള്‍ ചുരുങ്ങിയത് 90 ശതമാനം വാക്‌സിനേഷന്‍ നേടേണ്ടി വരുമെന്ന് പ്രഖ്യാപനം. ഈ നിരക്ക് കൈവരിച്ചാലും യാത്ര ചെയ്യുന്നവര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരുമെന്നും ഡബ്യുഎ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ സ്ഥിരീകരിച്ചു.  ഏറെ കാത്തിരിപ്പിനൊടുവില്‍ വെള്ളിയാഴ്ചയാണ് കോവിഡ്-19 മഹാമാരിയില്‍ നിന്നും പുറത്തുകടക്കാനുള്ള സ്റ്റേറ്റിന്റെ റോഡ്മാപ്പ് മക്‌ഗോവന്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏറ്റവും ഒടുവില്‍ ഈ പദ്ധതി വെളിപ്പെടുത്തുന്ന സ്റ്റേറ്റായി ഇതോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ മാറി.  പുതിയ പദ്ധതികള്‍ പ്രകാരവും ഇന്റര്‍‌സ്റ്റേറ്റ്, ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്ക് ജനുവരി അവസാനം, അല്ലെങ്കില്‍ ഫെബ്രുവരി ആദ്യം വരെ പ്രവേശന വിലക്ക് തുടരും. സ്റ്റേറ്റില്‍ പ്രവേശിക്കുന്ന

More »

ക്ലിയോ സ്മിത്തിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 36 കാരനായ ടെറെസ് കെല്ലിയ്‌ക്കെതിരെ കേസെടുത്തു ; 16 വയസ്സില്‍ താഴെയുള്ള കുട്ടിയെ തട്ടിയെടുക്കുന്നത് ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യും
നാലു വയസ്സുകാരിയായ ക്ലിയോ സ്മിത്തിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 36 കാരനായ ടെറെസ് കെല്ലിയ്‌ക്കെതിരെ നടപടി. 16 വയസ്സില്‍ താഴെയുള്ള കുട്ടിയെ തട്ടിയെടുക്കല്‍ ഉള്‍പ്പെടെ കേസുകളില്‍ വിചാരണ നേരിടണം. അടുത്ത മാസം വിചാരണ തുടങ്ങും. 18 ദിവസത്തോളമായി കുഞ്ഞിനെ ഇയാള്‍ മുറിയില്‍ അടച്ചിടുകയായിരുന്നു. കുടുംബവുമായി ബന്ധമില്ലാത്തയാളാണ് പൊലീസ് പിടിയിലായത്. ഇയാള്‍ നേരത്തെ ലൈംഗീക കുറ്റകൃത്യങ്ങള്‍

More »

ക്രൈസ്തവ വിഭാഗത്തിലെ ജീവനക്കാരെ നിയമിക്കുന്ന രീതികള്‍ അംഗീകരിക്കില്ല ; ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
ക്രിസ്ത്യന്‍ സ്‌കൂളുകളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ഈക്വല്‍ ഓപ്പര്‍ചൂണിറ്റി അമെന്‍ഡ്‌മെന്റ് ബില്‍ പാസാക്കാന്‍ തീരുമാനമായിരിക്കുന്നത്. മതപരമായ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള തുല്യ അവസര നിയമത്തില്‍ ഭേദഗതി വരുത്താനാണ് നീക്കം. നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്‍

More »

18 ദിവസങ്ങള്‍ക്കൊടുവില്‍ ക്ലിയോയെ കണ്ടെത്താന്‍ പോലീസിന് തുണയായത് ആ 'കച്ചിത്തുരുമ്പ്'; മാതാപിതാക്കളുടെ വീട്ടില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം ദൂരെ അടച്ചുപൂട്ടിയ നിലയില്‍ 4 വയസ്സുകാരിയുള്ളതായി സൂചന കിട്ടിയത് എവിടെ നിന്ന്?
 വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കാണാതാവുകയും, 18 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തുകയും ചെയ്ത ക്ലിയോ സ്മിത്തിന്റെ തിരോധാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബത്തോടൊപ്പമുള്ള ക്യാംപിംഗ് ട്രിപ്പില്‍ കാണാതായ നാല് വയസ്സുകാരിയെ ഇത്രയും ദിവസം പൂട്ടിയിട്ടത് കുടുംബവീട്ടില്‍ നിന്നും ഏഴ് മിനിറ്റ് മാത്രം അകലെയുള്ള വീട്ടിലായിരുന്നു.  ടെന്റില്‍ നിന്നും തട്ടിക്കൊണ്ടുപോയ

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഉയരും; മുന്നറിയിപ്പുമായി പ്രീമിയര്‍; ഫ്രീഡം ഡേ നടപ്പാക്കി ആഴ്ചകള്‍ക്ക് ശേഷവും കേവലം 190 പുതിയ കേസുകള്‍; ഡിസംബറില്‍ മാറ്റാനിരുന്ന വിലക്കുകള്‍ തിങ്കളാഴ്ച ഒഴിവാക്കും
 അതിര്‍ത്തികള്‍ തുറക്കുന്നതോടെ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുമെന്ന് എന്‍എസ്ഡബ്യു പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ്. അടുത്ത ആഴ്ച കൂടുതല്‍ വിപുലമായ പുതിയ സ്വാതന്ത്ര്യങ്ങള്‍ വരാന്‍ ഇരിക്കവെയാണ് മുന്നറിയിപ്പ്.  'കേസുകളുടെ എണ്ണവും, ആശുപത്രി അഡ്മിഷനും ഉയരുമെന്നതാണ് യാഥാര്‍ത്ഥ്യം. മഹാമാരിക്ക് ഒപ്പം ജീവിക്കാന്‍ നമുക്ക് പഠിക്കേണ്ടി വരും' പെറോടെറ്റ് പറഞ്ഞു. വെസ്റ്റേണ്‍

More »

രണ്ടാഴ്ചയ്ക്ക് ശേഷം ക്ലിയോ സ്മിത്തിനെ കണ്ടെത്താനായത് വിശ്വസിക്കാന്‍ കഴിയുന്നില്ല ; ഒരു തെളിവും കിട്ടാതെ പൊലീസ് നടത്തിയത് വലിയ പോരാട്ടമെന്ന് ക്രിമിനോളജിസ്റ്റ്
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെണ്‍കുട്ടി ക്ലിയോ സ്മിത്തിനെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പൊലീസ് അത്ഭുതം കാണിച്ചിരിക്കുകയാണെന്നും ലീഡിങ് ക്രിമിനോളജിസ്റ്റ് പറയുന്നു.  നാലു വയസ്സുകാരിയായ ക്ലിയോയെ ഒക്ടോബര്‍ 16നാണ് കാണാതായത്. യാതൊരു തെളിവുമില്ലാതെ പെട്ടെന്നുള്ള ഈ അപ്രത്യക്ഷമാകല്‍ പൊലീസിനെ കുറച്ചൊന്നുമല്ല

More »

കാത്തിരിപ്പിന് അവസാനം ; പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു ; നാലു വയസ്സുകാരി ക്ലിയോ സ്മിത്തിനെ കണ്ടെത്തി ; കണ്ടെത്തിയത് കര്‍നവോണില്‍ മുറിയില്‍ അടച്ചിട്ട നിലയില്‍
ക്ലിയോ സ്മിത്ത് എന്ന നാലു വയസ്സുകാരിയെ കാണാതായിട്ട് ദിവസങ്ങള്‍ ആയതോടെ എല്ലാവരും നിരാശയിലായിരുന്നു. എന്നാല്‍ പുലര്‍ച്ചെ ഓസ്‌ട്രേലിയന്‍ പൊലീസ് ആ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. നാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ കര്‍നവോണില്‍ നിന്ന് ഒരു മണിയോടെ കണ്ടെത്തി. മുറിയില്‍ അടച്ചിട്ട നിലയിലായിരുന്നു. കണ്ടെത്തിയതും പേരു ചോദിച്ചപ്പോള്‍ ' മൈ നെയിം ഈസ് ക്ലിയോ' എന്നു മറുപടി

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ വാക്‌സിന്‍ വിസമ്മതിച്ച നൂറുകണക്കിന് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ നിര്‍ബന്ധിത ലീവില്‍; ക്യൂന്‍സ്‌ലാന്‍ഡില്‍ 8% ജീവനക്കാര്‍ നിബന്ധനയ്ക്ക് വഴങ്ങുന്നില്ല; ബെഡുകളും, മെഡിക്കല്‍ സേവനങ്ങളും വെട്ടിക്കുറച്ചു
 കോവിഡ്-19ന് എതിരായ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ ഏകദേശം 400 സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് മേഖലയിലെ ജോലിക്കാര്‍ നിര്‍ബന്ധിത ലീവില്‍. എസ്എ ഹെല്‍ത്ത് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.  തങ്ങളുടെ 391 ജീവനക്കാര്‍ വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്നതായി എസ്എ ഹെല്‍ത്ത് എബിസിയെ അറിയിച്ചു. 263 ജീവനക്കാര്‍ മെട്രോപൊളിറ്റന്‍ ലോക്കല്‍ ഹെല്‍ത്ത്

More »

അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ; ക്വാറന്റൈനില്ലാതെ വീട്ടില്‍ മടങ്ങിയെത്തുന്നവര്‍ അധികം 'കറങ്ങേണ്ടെന്ന്' പുതിയ നിബന്ധന; ഷോപ്പ്, പബ്ബ്, സ്‌കൂള്‍ എന്നിവിടങ്ങിലേക്ക് യാത്ര കുറയ്ക്കണം; രണ്ട് ടെസ്റ്റിന് ശേഷവും നിയന്ത്രണം
വിദേശങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സമ്പൂര്‍ണ്ണമല്ലെന്ന് റിപ്പോര്‍ട്ട്. തിരിച്ചെത്തുന്നവര്‍ ഏഴ് ദിവസത്തേക്ക് രാത്രിയില്‍ പുറത്തിറങ്ങുന്നതിനും, ചില കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനും വിലക്കുണ്ടെന്നാണ് വ്യക്തമാകുന്നത്.  നവംബര്‍ 1 മുതല്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത