Australia

കോവിഡ് ബാധിച്ച് മൂന്ന് ദിവസം വിമാനത്തില്‍ ജോലി ചെയ്തു; വിര്‍ജിന്‍ ഓസ്‌ട്രേലിയ കാബിന്‍ ക്രൂ അംഗം പ്രവര്‍ത്തിച്ച വിമാനത്തിലെ യാത്രക്കാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം
 വിര്‍ജിന്‍ ഓസ്‌ട്രേലിയ വിമാനത്തില്‍ കോവിഡ് ബാധിച്ച കാബിന്‍ ക്രൂ അംഗം മൂന്ന് ദിവസം ജോലി ചെയ്തത് ആശങ്കയാകുന്നു. വിവരം പുറത്തുവന്നതോടെ യാത്രക്കാരെ അടിയന്തരമായി വിവരം അറിയിച്ചിട്ടുണ്ട്.  മെല്‍ബണ്‍, അഡ്‌ലെയ്ഡ്, സിഡ്‌നി, ന്യൂകാസില്‍ എന്നിവിടങ്ങള്‍ക്കിടയില്‍ ഒക്ടോബര്‍ 4 മുതല്‍ ഒക്ടോബര്‍ 6 വരെ യാത്ര ചെയ്ത വിമാനങ്ങളിലാണ് കാബിന്‍ ക്രൂ പ്രവര്‍ത്തിച്ചത്. വിമാനത്തിലെ മറ്റ് ക്രൂ അംഗങ്ങളെ വിവരം അറിയിച്ചതായി വിക്ടോറിയയുടെ കോവിഡ്-19 റെസ്‌പോണ്‍സ് ഡെപ്യൂട്ടി സെക്രട്ടറി കെയ്റ്റ് മാറ്റ്‌സണ്‍ വ്യക്തമാക്കി.  വിമാനത്തിലെ യാത്രക്കാരെ അതാത് മേഖലകളിലുള്ള അധികൃതര്‍ വിവരം അറിയിക്കുന്നുണ്ട്. എന്‍എസ്ഡബ്യു, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ അധികൃതരുമായും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. യാത്രക്കാരെ കൃത്യമായി വിവരം അറിയിക്കാനാണ് ശ്രമം, അവര്‍

More »

വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു ; 1965 പുതിയ കേസുകളും അഞ്ചു മരണവും ; ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കി തുടങ്ങിയാല്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുമെന്ന് ആശങ്ക
വിക്ടോറിയയില്‍ 1965 പുതിയ കേസുകളും അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോഴും ആശങ്കയാകുകയാണ് പുതിയ വ്യാപന കണക്കുകള്‍. വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാനുള്ള കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. 70-80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനായി ഒക്ടോബര്‍ 23 ഓടെ സാധിക്കുമെന്നാണ് കരുതുന്നത്.  ലോക്ക്ഡൗണ്‍ ഇളവുകള്‍

More »

ഓസ്‌ട്രേലിയയിലെ പുതിയ ഡെല്‍റ്റാ വേരിയന്റിന്റെ ശ്രോതസ്സ് വെസ്‌റ്റേണ്‍ സിഡ്‌നിയില്‍ കണ്ടെത്തി; 580 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പുതിയ വാക്‌സിന്‍ നാഴികക്കല്ലും കടന്ന് എന്‍എസ്ഡബ്യു
 580 പുതിയ കോവിഡ്-19 കേസുകളും, 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് ന്യൂ സൗത്ത് വെയില്‍സ്. ഇതിനിടെ പുതിയ ഡെല്‍റ്റാ വേരിയന്റിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം പേരിലേക്ക് എത്തിച്ചേര്‍ന്നതിനൊപ്പമാണ് ന്യൂ സൗത്ത് വെയില്‍സിലെ കോവിഡ് രേഖപ്പെടുത്തലുകള്‍.  സെപ്റ്റംബറില്‍ രാജ്യത്ത് മടങ്ങിയെത്തിയ ഒരു യാത്രക്കാരനില്‍ നിന്നാണ് പുതിയ സ്‌ട്രെയിന്‍

More »

അതിര്‍ത്തികള്‍ തുറക്കുന്നതോടെ ആയിരക്കണക്കിന് നഴ്‌സുമാരും ഡോക്ടര്‍മാരും ഓസ്‌ട്രേലിയയിലേക്കെത്തുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ ; ആരോഗ്യ രംഗത്ത് കൂടുതല്‍ പേരെ നിയമിച്ച് കോവിഡ് പ്രതിസന്ധി അതിജീവിക്കും
കോവിഡ് പ്രതിസന്ധി മൂലം അതിര്‍ത്തികള്‍ അടച്ചതോടെ ആയിരക്കണക്കിന് പേര്‍ക്കാണ് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ കഴിയാതിരുന്നത്. യാത്രാ നിരോധനം പിന്‍വലിക്കുന്നതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിവരുമെന്നാണ് കണക്കുകൂട്ടല്‍. യുകെയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നുമായി 2000ത്തോളം മെഡിക്കല്‍ വര്‍ക്കേഴ്‌സ് രാജ്യത്തേക്ക് വരുമെന്നാണ് ആരോഗ്യമേഖല

More »

5 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഫൈസര്‍ വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കത്തില്‍ ഓസ്‌ട്രേലിയ; 12 വയസ്സില്‍ താഴെ ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിക്കാത്ത ഘട്ടത്തിലും പദ്ധതിയുമായി മുന്നോട്ടെന്ന് ഗവണ്‍മെന്റ്
 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ്-19 സാരമായി ഏശുന്നില്ലെന്നാണ് പൊതു റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വലിയ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മെഡിസിന്‍ റെഗുലേറ്ററുടെ അനുമതി ലഭിച്ചാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ ഗവണ്‍മെന്റ് ഒരുക്കമാണെന്നാണ് മോറിസണ്‍

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് കിട്ടും ബൂസ്റ്റര്‍ ഡോസ്; സമയപരിധി നിശ്ചയിച്ച് ആരോഗ്യ മന്ത്രി; ആദ്യ ഘട്ടത്തില്‍ മൂന്നാം ഡോസ് ലഭിക്കുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞ 12ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം
 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഓസ്‌ട്രേലിയയുടെ വാക്‌സിന്‍ ശാസ്ത്രജ്ഞര്‍. രണ്ടാം ഡോസ് ലഭിച്ച് രണ്ട് മുതല്‍ ആറ് മാസം വരെയുള്ള കാലയളവിലാണ് മൂന്നാം ഡോസ് നല്‍കുന്നത്. ഫൈസര്‍, മോഡേണ വാക്‌സിനുകളില്‍ ഒന്നായിരിക്കും ബൂസ്റ്ററിനായി ഉപയോഗിക്കുക, ആദ്യ വാക്‌സിന്‍ ആസ്ട്രാസെനെക ആയിരുന്നെങ്കിലും ഇതായിരിക്കും

More »

ഭീരുക്കളുടെ കൊട്ടാരമാണ് ' സോഷ്യല്‍മീഡിയ ; അപകീര്‍ത്തികരമായ കമന്റിടുന്നവര്‍ക്ക് പണികിട്ടും ; കര്‍ശനമായ താക്കീത് നല്‍കി പ്രധാനമന്ത്രി
ഭീരുക്കളുടെ കൊട്ടാരമാണ് സോഷ്യല്‍മീഡിയയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നവര്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി. എന്തിനെ പറ്റിയും മോശമായി അഭിപ്രായം പറയാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ഭീരുക്കളുടെ വിഹാര സ്ഥലമായി സോഷ്യല്‍മീഡിയ മാറിയെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലൂടെ

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വകഭേദം കണ്ടെത്തിയെങ്കിലും ആശങ്ക വേണ്ട ; കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോഴും ആശ്വാസകരമായി പുതിയ റിപ്പോര്‍ട്ട്
കോവിഡ് പുതിയ ഡെല്‍റ്റ വകഭേദം ന്യൂ സൗത്ത് വെയില്‍സില്‍ കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള വകഭേദത്തേക്കാള്‍ ഭീഷണിയുള്ളതല്ല പുതിയ വകഭേദമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. രോഗ വ്യാപന തോതിലും പുതിയ വേരിയന്റ് മുന്‍ വകഭേദത്തേക്കാള്‍ ശേഷി കുറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്.  എട്ടു പേര്‍ക്കാണ് പുതിയ വേരിയന്റ് കണ്ടെത്തിയിരിക്കുന്നത്.

More »

വിക്ടോറിയ പ്രീമിയറും അഴിമതി അന്വേഷണക്കുരുക്കില്‍; രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട ലിബറല്‍ നേതാവിനെതിരെ രോഷം അഴിച്ചുവിട്ട് ഡാനിയല്‍ ആന്‍ഡ്രൂസ്; എന്‍എസ്ഡബ്യു പ്രീമിയര്‍ പദവി രാജിവെച്ച ബെരെജിക്ലിയാന്റെ മാതൃക പിന്തുടരില്ല
 അഴിമതി അന്വേഷണം നേരിടുന്നതിനാല്‍ രാജിവെയ്ക്കണമെന്ന് ആവശ്യം ഉയര്‍ത്തിയ പ്രതിപക്ഷ നേതാവിനോട് രൂക്ഷമായി പ്രതികരിച്ച് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ്. വിക്ടോറിയയുടെ അഴിമതി നിരീക്ഷക സംഘമായ ഇന്‍ഡിപെന്‍ഡന്റ് ബ്രോഡ് അടിസ്ഥാനമാക്കിയ ആന്റി കറപ്ഷന്‍ കമ്മീഷന്‍ 2019ല്‍ ഗവണ്‍മെന്റും, യുണൈറ്റഡ് ഫയര്‍ഫൈറ്റേഴ്‌സ് യൂണിയനും തമ്മിലുണ്ടാക്കിയ കരാറില്‍ ആന്‍ഡ്രൂസിന്റെ

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി