India

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ ; കേസില്‍ വഴിത്തിരിവ്
രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യം കേസന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മുംബൈ പോലിസ് ഓഫിസര്‍ സച്ചിന്‍ വാസെയെയാണ് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സംഘം അര്‍ധരാത്രി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അംബാനിയുടെ വസതിയായ ആന്റീലിയയ്ക്കു സമീപം കാര്‍മിഷേല്‍ റോഡില്‍ ഫെബ്രുവരി 25ന് സ്‌ഫോടക വസ്തു നിറച്ച സ്‌കോര്‍പിയോ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സച്ചിന്‍ വാസെയും കണ്ണിയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇദ്ദേഹം കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പങ്കുവെക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

More »

വാതില്‍ തള്ളിത്തുറന്ന് ഞാന്‍ നിങ്ങളുടെ അടിമയല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ മേശപ്പുറത്ത് വച്ചു, മൂക്കിനിടിച്ച് ഓടിപ്പോയി ; സൊമാറ്റോ ഡെലിവറി ബോയിയില്‍ നിന്ന് ആക്രമണം നേരിട്ടതായി യുവതി
സൊമാറ്റോ ഡെലിവറി ബോയിയില്‍ നിന്ന് നേരിട്ട ആക്രമണം പങ്കുവെച്ച് മേക്ക്അപ്പ് ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷ ചന്ദ്രനീ. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഹിതേഷയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായി ഹിതേഷ പറഞ്ഞു. മാര്‍ച്ച് ഒമ്പതിന് 3.30 നാണ് ഹിതേഷ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 ന് ഭക്ഷണം എത്തുമെന്ന മറുപടിയും

More »

ഉത്തര്‍പ്രദേശില്‍ പുല്ലു ചെത്താന്‍ പോയ 16 കാരി കൊല്ലപ്പെട്ട നിലയില്‍ ; പ്രകോപിതരായ നാട്ടുകാര്‍ പൊലീസിനെ അക്രമിച്ചു ; തുടര്‍ കൊലപാതകങ്ങളില്‍ ജനം ആശങ്കയില്‍
ഉത്തര്‍പ്രദേശില്‍ പുല്ലു ചെത്താന്‍ പോയ 16 കാരി കൊല്ലപ്പെട്ട നിലയില്‍. അലിഗഡ് ജില്ലയിലാണ് സംഭവം. പുല്ല് വെട്ടാന്‍ പോയ പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  സംഭവത്തില്‍ പ്രകോപിതരായ ഗ്രാമവാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഒരു  പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന്

More »

കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധി പരാമര്‍ശം ; വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും അവരുടെ ബുദ്ധി പരീക്ഷിക്കരുതെന്നും കപില്‍ സിബല്‍
കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധി പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും അവരുടെ ബുദ്ധി പരീക്ഷിക്കരുതെന്നും കപില്‍ സിബല്‍ പറഞ്ഞു. വോട്ടര്‍മാരുടെ വിവേകത്തെ ബഹുമാനിക്കണം. അവര്‍ എവിടെയുള്ളവരെന്നതല്ല കാര്യമെന്നും കപില്‍ സിബല്‍

More »

മൂന്നാമത്തെ കുഞ്ഞും പെണ്‍കുട്ടിയായതിനാല്‍ മുലപ്പാല്‍ നല്‍കാന്‍ അനുവദിച്ചില്ല ; അമ്മ മാറിയ സമയം നോക്കി കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ; ഏഴു ദിവസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുത്തശ്ശി
പഴനിയ്ക്കടുത്ത് ഡിഡിംഗല്‍ ജില്ലയില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവരുന്നത്. മകന്റെ ഏഴുദിവസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ശിശുഹത്യയുമായി ബന്ധപ്പെട്ട് 55 വയസ് പ്രായമുള്ള കെ നാഗമ്മാളിനെതിരെ മധുര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചു. രണ്ട് പെണ്‍മക്കള്‍ക്കുശേഷം വീണ്ടും മകന് പെണ്‍കുഞ്ഞ് തന്നെയുണ്ടായതിന്റെ അമര്‍ഷമാണ്

More »

ഫിംഗര്‍ ഫൈവിലെ നിര്‍മ്മാണങ്ങള്‍ ചൈന പൊളിച്ചു നീക്കി തുടങ്ങി ; ഹെലിപ്പാഡ് ഉള്‍പ്പെടെ നിര്‍മ്മാണങ്ങളും വലിയ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഉള്‍പ്പെടെ നീക്കി
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാന നീക്കങ്ങള്‍ നടക്കുന്നു. പാംഗോങ് തടാക തീരത്തെ ഫിംഗര്‍ ഫൈവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൊളിച്ചു നീക്കി തുടങ്ങി. ഇന്ത്യ ചൈന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണിത്. മേഖലയില്‍ നിന്നുള്ള പിന്മാറ്റം എത്രയം വേഗം പൂര്‍ത്തിയാക്കാനുള്ള നടപടിയാണ് ഇരുസേനകളും കൈക്കൊള്ളുന്നത്. തങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ചൈന

More »

കത്‌വാ കേസില്‍ ഒന്നര ലക്ഷം രൂപ ഫീസായി വാങ്ങിയെന്നത് കള്ളം ; പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാക്കുകള്‍ നിഷേധിച്ച് ദീപിക സിംഗ് രജാവത്ത്
കത്‌വാ കേസില്‍ ഒന്നര ലക്ഷം രൂപ ഫീസായി വാങ്ങിയെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് ദീപിക സിംഗ് രജാവത്ത്. ദീപിക പണം ആവശ്യപ്പെട്ടുവെന്ന് കത്‌വാ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞതിന് പിന്നാലെയാണ് ദീപിക ഫീസ് വാങ്ങിയില്ലെന്ന് വീണ്ടും ആവര്‍ത്തിച്ചത്. കത്‌വാ കേസില്‍ കുടുംബത്തിന് 20 ലക്ഷത്തില്‍ അധികം രൂപ സഹായമായി ലഭിച്ചതിനാല്‍ അവര്‍ തന്നെ ബലാത്സംഗ കേസുകളിലെ കോടതി വിചാരണയുമായി

More »

ട്രോള്‍ വീഡിയോയ്ക്ക് വേണ്ടി മനപൂര്‍വ്വം വാഹനാപകടം ഉണ്ടാക്കിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
ട്രോള്‍ വീഡിയോയ്ക്ക് വേണ്ടി മനപൂര്‍വ്വം വാഹനാപകടം ഉണ്ടാക്കിയ യുവാക്കള്‍ക്ക് കിട്ടിയത് വമ്പന്‍ പണി. ആലപ്പുഴ തൃക്കുന്നപുഴയിലായിരുന്നു സംഭവം. മഹാദേവികാട് സ്വദേശികളായ ആകാശ്, ശിവദേവ് എന്നിവര്‍ സഞ്ചരിച്ച ആഡംബര ബൈക്കാണ് വയോധികന്‍ പിന്നിലിരുന്നു സഞ്ചരിച്ച മറ്റൊരു ബൈക്കില്‍ ഇടിച്ചത്. സുജീഷ്, അഖില്‍, ശരത് എന്നിവരടക്കം ബാക്കിയുള്ള യുവാക്കള്‍ ഇവരെ ബൈക്കില്‍

More »

കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണാനായി പുറപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടു
പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണാനായി ഉത്തര്‍പ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹാപുരില്‍ വെച്ചാണ് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിലവില്‍ പ്രിയങ്ക സുരക്ഷിതയാണ്. പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവര്‍ പൊടുന്നനെ കാര്‍ നിര്‍ത്തിയപ്പോളാണ് പുറകില്‍ വന്ന

More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്