India

പരാതികളേറുന്നു ; ടിക് ടോക് നിരോധിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍
ജനപ്രിയ ചൈനീസ് നിര്‍മിത ആപ്പായ ടിക് ടോക് നിരോധിക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മൊബൈല്‍ ആപ്പ് നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് എടുക്കുമെന്ന് സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എം. മണികണ്ഠന്‍ നിയമസഭയില്‍ പറഞ്ഞു. മണിത്താനീയ ജനനായക കാച്ചി (എം.ജെ.കെ)യുടെ എം.എല്‍.എയായ തമീമുന്‍ അന്‍സാരി സമര്‍പ്പിച്ച നിവേദനം പരിശോധിച്ച ശേഷമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. യുവതലമുറ ടിക് ടോകില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, സാംസ്‌കാരിക മൂല്യച്യുതിക്ക് ആപ്പ് കാരണമാകുമെന്നും അന്‍സാരി നിവേദനത്തില്‍ പറയുന്നു. ടിക് ടോക്കിലൂടെ ലൈംഗികച്ചുവയുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായും സാധാരണക്കാരുടെ ചിത്രങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളുടെ മോര്‍ഫ് ചെയ്യപ്പെടുന്നതായും അന്‍സാരി ചൂണ്ടിക്കാട്ടി. അന്‍സാരിയുടെ നിര്‍ദേശം

More »

മോദിയെ വേദിയില്‍ അനുകരിച്ച് രാഹുല്‍ ; നിലപാടു മാറ്റങ്ങളെ ഓര്‍മ്മിപ്പിച്ച് നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളിലെ സത്യസന്ധതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദിയില്‍ മിമിക്രി കാണിച്ചു. മോദിയെ അനുകരിച്ചാണ് പാഴായ വാഗ്ദാനങ്ങളാണ് രാഹുല്‍ ഓര്‍മ്മിപ്പിച്ചത്. അഞ്ചു വര്‍ഷം മുമ്പ് മോദിയുടെ അഭിമുഖം ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുഖത്ത് ഭാവമാറ്റം വരുത്തി നെഞ്ച് വിരിച്ച് രാഹുല്‍ മോദിയെ അനുകരിച്ചു. അഴിമതി തുടച്ചു

More »

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതാദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതാദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ലോകം മുഴുവനും മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തിന്റെ പേരില്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതു വരെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ കാര്യം ഔദ്യോഗികമായി സൗദി പ്രഖ്യാപിച്ചിട്ടില്ല. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനെ

More »

23 കോടി കറന്റ് ബില്ല് ; 178 യൂണിറ്റ് മാത്രം ഉപയോഗിച്ചതിന് ; ഗൃഹനാഥന്‍ ഞെട്ടി
വൈദ്യുത ബില്ല് കണ്ട് ഗൃഹനാഥന്‍ ഞെട്ടി. 23 കോടി രൂപ ബില്ല്. കനൗജിലെ ഒരു കുടുംബനാഥനാണ് ഈ ദുരവസ്ഥ. 178 യുണിറ്റ് വൈദ്യുതി മാത്രമാണ് ഇവര്‍ ഉപയോഗിച്ചത്. ബില്ല് കിട്ടിയതോടെ കുടുംബ നാഥന്‍ പരാതിയുമായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. 23,67,71,524 രൂപ വൈദ്യുതി ബില്ലായി അടയ്ക്കണമെന്നാണ് വീട്ടുടമയായ അബ്ദുളിനോട് ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുഴുവന്‍

More »

റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ കേസ് ; പരിക്കേറ്റ എംഎല്‍എയുടെ ഭാര്യ നിയമ നടപടിയ്ക്ക്
ബിജെപി ഭയന്ന് ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ കേസ് പുതിയ വഴിത്തിരിവില്‍. തന്റെ ഭര്‍ത്താവിനെ ആക്രമിച്ചതിന് ജെ എന്‍ ഗണേഷ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ വ്യക്തമാക്കി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് എംഎല്‍എയുടെ ഭാര്യ

More »

അമ്മയുടെ കഴുത്തിലും നെഞ്ചിലും കോടാലി കൊണ്ട് വെട്ടി രക്തം കുടിച്ച് മകന്റെ ക്രൂരത നിറഞ്ഞ നരബലി
താന്ത്രിക വിദ്യകളുടെ പരിശീലനത്തിന്റെ ഭാഗമായി അമ്മയെ കൊന്ന് രക്തം കുടിച്ച് ഇരുപത്തേഴുകാരനായ മകന്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പുതുവര്‍ഷത്തലേന്ന് ആയിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള കൊലപാതകം നടന്നത്. ദിലീപ് യാദവ് എന്ന യുവാവാണ് അമ്മയെ കൊന്ന് രക്തം കുടിച്ചത്. ദിലീപ് യാദവ് അമ്മയെ കൊന്ന് രക്തം കുടിക്കുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടതാണ് കേസില്‍

More »

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍