സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി
കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത് ഹിന്ദു സ്ത്രീയുടെ ബാധ്യതയാണെന്നും അവള്‍ വിവാഹിതയാണെന്നതിനുള്ള തെളിവാണതെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ ഹിന്ദു വിവാഹ നിയമ പ്രകാരം തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഭ!ര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചത്. കേസില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍, സിന്ദൂരം അണിയാറില്ലെന്ന് സമ്മതിച്ചതായി ഇന്‍ഡോര്‍ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എന്‍.പി സിങ് പുറപ്പെടുവിച്ച വിധിയില്‍ വിശദീകരിക്കുന്നു. സിന്ദൂരം അണിയേണ്ടത് ഭാര്യയുടെ മതപരമായ ബാധ്യതയാണ്. സ്ത്രീ വിവാഹിതയാണെന്നതിന്റെ അടയാളമാണത്. സ്ത്രീയുടെ വാദങ്ങളെല്ലാം പരിഗണിച്ചപ്പോള്‍, അവരെ ഭര്‍ത്താവ് ഉപേക്ഷിച്ചതല്ലെന്നും ഭാര്യയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയി വിവാഹ മോചനം തേടിയതെന്നും വ്യക്തമാവുന്നതായി ഉത്തരവില്‍ തുടരുന്നു. യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു, അവര്‍ സിന്ദൂരവും അണിയുമായിരുന്നില്ല ഉത്തരവ് പറയുന്നു.

അതേസമയം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി ആരോപിച്ചു. എന്നാല്‍ ഇത് കോടതി കണക്കിലെടുത്തില്ല. തെളിവുകളും മൊഴികളും പരിശോധിക്കുമ്പോള്‍ ഈ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തില്‍ യുവതി പൊലീസില്‍ പരാതികളൊന്നും കൊടുത്തിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. 2017ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഇപ്പോള്‍ അഞ്ച് വയസായ മകനുമുണ്ട്.

Other News in this category



4malayalees Recommends