കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ; യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ; യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിര്‍പൂരിലെ വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ പിതാവിന്മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം.

കാണ്‍പൂരിലെ ഘതംപൂര്‍ പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കസിന്‍ സഹോദരിമാര്‍ പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ സഹോദരിമാര്‍ ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികളിലൊരാളുടെ പിതാവും ജീവനൊടുക്കിയത്. ബുധനാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 45 കാരന്റെ മൃതദേഹം കണ്ടെത്തിയത്.

നേരത്തെ പീഡന കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ, പരാതി പിന്‍വലിക്കാന്‍ ഇഷ്ടിക ചൂള നടത്തിപ്പുകാരന്‍ കുടുംബത്തെ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്

Other News in this category



4malayalees Recommends