സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍
ലോക സഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാര്‍ഖണ്ഡിലെ ദുംകയില്‍ വച്ച് സ്പാനിഷ് യുവതി ബലാത്സംഗത്തിന് ഇരയായത്. അഞ്ച് വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28കാരി പങ്കാളിയോടൊപ്പം ഇന്ത്യയിലെത്തിയത്.

പ്രതികള്‍ ഇരുവരെയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും യുവതിയെ പീഡിപ്പിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പരാതി. ഏഴ് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം നടത്തിയതെന്ന് ചികിത്സയില്‍ തുടരുന്ന യുവതി അറിയിച്ചു. യുവതിയ്ക്ക് യൂട്യൂബില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സുണ്ട്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇരുവരും പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായാണ് ഇരുവരും ജാര്‍ഖണ്ഡിലെത്തിയത്. തുടര്‍ന്ന് രാത്രി തങ്ങാനായി ഡുംകയില്‍ ടെന്റ് തയ്യാറാക്കിയിരുന്നു. അവിടെ വച്ചാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായതും തുടര്‍ന്ന് യുവതി ബലാത്സംഗത്തിന് ഇരയായതും.

Other News in this category



4malayalees Recommends