India

കൊറോണ ; ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക വിലക്ക്
കോവിഡ് 19 വൈറസ് ബാധ പടരവേ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചും വിമാന സര്‍വീസ് ഉണ്ടായിരിക്കില്ല. മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരമാണിത്.  

More »

മതിലില്‍ വലിഞ്ഞുകയറി കോപ്പിയടിക്കാന്‍ സഹായിക്കുന്ന യുവാക്കള്‍ ; നാണക്കേടാകുന്നു ഈ ചിത്രങ്ങള്‍
പത്താംക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായമൊരുക്കി യുവാക്കള്‍. മഹാരാഷ്ട്രയിലെ യവത്മലിലാണ് സംഭവം. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പി കടലാസ് നല്‍കാന്‍ മതിലിന് മുകളില്‍ കയറി നില്‍ക്കുന്ന യുവാക്കളുടെ ദൃശ്യമാണ് പുറത്തുവന്നത്. നാലും അഞ്ചും പേര്‍ മതിലിന് മുകളില്‍ കയറി ' സഹായം' ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരികിക്കുകയാണ്.

More »

തോക്കുമായി വന്ന കലാപകാരിയ്ക്ക് മുന്നില്‍ നിന്ന് ലാത്തികൊണ്ട് നേരിട്ട പോലീസുകാരന്‍ ; ദീപക് ദഹിയയെ പുകഴ്ത്തി സോഷ്യല്‍മീഡിയ
ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തില്‍ ഏകദേശം 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുന്നൂറോളം പേര്‍ പരിക്കേറ്റ് ഇപ്പോള്‍ ആശുപത്രിയിലുമാണ്. ആക്രമത്തിന്റെ ഭീകരദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ ഏറ്റവും വൈറലായ ഒന്നായിരുന്നു ലാത്തിയുമായി നിന്ന ഒരു പൊലീസുകാരനുനേരെ ആക്രമി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും പിന്നീട് ആകാശത്തേക്ക്

More »

ട്രംപ് വന്നപ്പോള്‍ സിഎഎ വിരുദ്ധ പ്രതിഷേധം നടത്തിയത് സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ; നിലവില്‍ ഡല്‍ഹി സാധാരണ സ്ഥിതിയിലെന്ന് ബിജെപി വക്താവ്
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ പ്രതിഷേധം നടത്തിയത് കേന്ദ്ര സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചാണെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര. പ്രതിപക്ഷത്തെ ലക്ഷ്യമാക്കി ആരോപണം ഉന്നയിച്ച സാംബിത് പത്ര ഡല്‍ഹിയില്‍ സ്ഥിതി സാധാരണമാണെന്നും അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ

More »

ആര്‍ത്തവ പരിശോധന ; വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു
ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികളെ അടിവസ്ത്രം ഊരിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ കേസില്‍ പ്രിന്‍സിപ്പലടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് പ്രിന്‍സിപ്പളെ കൂടാതെ അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകായണ്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ റീത്താ റാണിങ്ക,

More »

ഇന്ത്യ പങ്കെടുക്കണമെങ്കില്‍ വേദി പാകിസ്ഥാന്‍ ആകാന്‍ പാടില്ല ; ഏഷ്യാകപ്പ് പാകിസ്ഥാനില്ലെങ്കില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ
2020ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പാകിസ്ഥാനിലാണ് നടക്കുന്നതെങ്കില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യാ കപ്പ് നടത്തിപ്പിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴും എവിടെയാണ് ഏഷ്യാകപ്പ് നടത്തുന്നതെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീം ഒരു കാരണവശാലും പാകിസ്ഥാന്‍ സന്ദര്‍ശിക്കില്ലെന്ന നിലപാടിലാണ്

More »

ഷര്‍ജീലിന്റെ പ്രസ്താവന കുറ്റമല്ല ; എഫ് ഐ ആര്‍ പിന്‍വലിക്കണം ; രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട മുന്‍ ജെ എന്‍യു വിദ്യാര്‍ത്ഥിയെ പിന്തുണച്ച് കട്ജു
മതമൈത്രി തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്ന് ആരോപിച്ചുകൊണ്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ മുഹമ്മദിനെ അനുകൂലിച്ചുകൊണ്ട് സുപ്രീം കോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. ഷര്‍ജീല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍തന്നെ ചെറുപ്പക്കാരനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആര്‍

More »

തലകീഴായി ദേശീയ പതാക ഉയര്‍ത്തി ; സല്യൂട്ട് ചെയ്ത് ആന്ധ്ര മന്ത്രി ; വിവാദം
റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി ആന്ധ്ര പ്രദേശ് മന്ത്രി. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയാണ്. വിശാഖപട്ടണത്ത് നടന്ന ആഘോഷത്തിലാണ് ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി ദേശീയ ഗാനം തീരുന്നതുവരെ ഇക്കാര്യം ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീടാണ് ഗുരുതര പിഴവ് അധികൃതര്‍

More »

നിര്‍ഭയ കേസ് പ്രതിയെ വിഷം കുത്തിവച്ച് കൊല്ലാന്‍ ശ്രമം നടന്നതായി അഭിഭാഷകന്‍ കോടതിയില്‍
നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയെ വിഷം കുത്തിവച്ച് കൊല്ലാന്‍ ശ്രമം നടന്നതായി അഭിഭാഷകന്‍ കോടതിയില്‍. പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നും കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി

More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്