Sports

മലയാളി ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ടീമംഗവുമായ ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. ശിക്ഷാ കലാവധി പുനപരിശോധിക്കണം. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് കോടതി പറയുന്നു. ശിക്ഷാ കാലാവധി പുനപരിശോധിക്കണം. മൂന്ന് മാസത്തിനകം ബിസിസിഐ തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് താരത്തിന് നീതി ലഭിക്കുന്നത്. വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നിലപാടിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണെന്ന് ശ്രീശാന്തിന്റെ വാദം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 2013ലെ ഐ.പി.എല്‍

ഇന്ത്യയുടെ നല്ല സ്വഭാവം ഒരിക്കലും ഒരു ബലഹീനതയായി കാണരുതെന്ന് സച്ചിന്‍ മുന്നറിയിപ്പ് നല്‍കുന്നു. പാകിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യയെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ തിരിച്ചടിയെ പിന്തുണച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തു.ഇന്ത്യന്‍ വ്യോമസേനയെ സല്യൂട്ട് ചെയ്യുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ട്വന്റി20 മത്സരം തുടങ്ങിയത്. എന്നാല്‍ ടീം അംഗങ്ങള്‍ മൗനമാചരിക്കവേ സംസാരിച്ച വിശാഖപട്ടണത്തെ കാണികളോട് അങ്ങനെ ചെയ്യല്ലേയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അഭ്യര്‍ഥിക്കേണ്ടി വന്നു. കാണികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട്

ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ദയനീയ പരാജയം നേരിട്ട ഇന്ത്യ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് പ്രതീക്ഷ. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിന്റെ പകിട്ട് നഷ്ടമാകുന്ന രീതിയിലായിരുന്നു നാലാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വി.

എതിര്‍ടീമുകള്‍ വരെ ധോണിയുടെ കളിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നു.ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം ആണ് ധോണിയുടെ മികവ് ഉയര്‍ത്തിക്കാണിച്ച് രംഗത്ത് വന്നിരിക്കുന്നത്. ധോണി പുറത്താകുന്നത് വരെ മത്സരം ജയിച്ചുവെന്ന് നിങ്ങള്‍ കരുതരുതെന്നാണ് നീഷാമിന്റെ അഭിപ്രായം. ധോണി ക്രീസിലുണ്ടായാല്‍ സ്‌കോര്‍ബോര്‍ഡ് ഇഴയുമെന്ന് പരിഹസിക്കുന്നവര്‍ക്കുള്ള ചൂടന്‍ മറുപടിയാണ്

സംയമനത്തോടെ ബാറ്റ് വീശുന്ന പൂജാര പല നിര്‍ണായക ഘട്ടത്തിലും ഇന്ത്യന്‍ ടീമിന് തുണയായിരുന്നു. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് എന്നും പ്രിയങ്കരനായിരുന്നു പൂജാര.എന്നാല്‍, കഴിഞ്ഞ ദിവസം പൂജാരയെ ഇതേ ആരാധകര്‍ കൂകി വിളിച്ചതെന്തിന്? പൂജാരയില്‍ നിന്നും ഇങ്ങനെയൊരു പെരുമാറ്റം തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ് പറയുന്നത്. രഞ്ജി ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകയ്ക്കെതിരേ സൗരാഷ്ട്രയ്ക്കായി

സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ -ലോകേഷ് രാഹുല്‍ വിഷയം സുപ്രീം കോടതിയിലേക്ക് . സ്ത്രീവിരുദ്ധ പരാമര്‍ശനത്തിന്റെ പേരില്‍ ഇരുവരേയും വിലക്കിയ കാര്യം സുപ്രീം കോടതി തന്നെ നിയോഗിച്ച ഇടക്കാല ഭരണ സമിതി കോടതിയെ അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്ന് സിഒഎ

ചരിത്രം തിരുത്തി കേരളം രഞ്ജി ട്രോഫി സെമിയിലേക്ക് കടന്നു. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ ഞെട്ടിച്ചിരിക്കുകയാണ് കേരളം. ഇതാദ്യമായാണ് കേരളം സെമിയില്‍ കടക്കുന്നത്. വയനാട്ടിലാണ് മത്സരം നടന്നത്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിന് വിജയം കൈവരിച്ചിരിക്കുകയാണ് കേരളാ ടീം. ബേസില്‍ തമ്പിയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. മത്സരത്തില്‍ ബേസില്‍ തമ്പിക്കും സന്ദീപ്

ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അവസാന ഓവറിലെ സ്‌ക്‌സ് ഉള്‍പ്പെടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ധോണി വിവാദ കുരുക്കില്‍. മത്സരത്തിിടെ ധോണി നേടിയ സിംഗിള്‍ അപൂര്‍ണമായിരുന്നുവെന്നാണ് വാദം. നേഥന്‍ ലയണിന്റെ പന്തില്‍ സിംഗിള്‍ നേടിയ ധോണി ഓട്ടം പൂര്‍ത്തിയാക്കാതെ ഓവര്‍ തീര്‍ന്നതിനാല്‍ തിരികെ പോരുകയായിരുന്നു. ഇതിന്റെ വീഡിയോ